മനു ഭാകറും സരബ്ജോത് സിങും മത്സരത്തിനിടെ പിടിഐ
Sports

രണ്ടാം വെങ്കലത്തിലേക്ക് ഉന്നം പിടിച്ച് മനു ഭാകര്‍; റൈഫിള്‍ ഫൈനലില്‍ രമിതയ്ക്ക് നിരാശ

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ‍് ടീം ഇനത്തില്‍ മനു- സരബ്ജോത് സിങ് സഖ്യം വെങ്കല മെഡ‍ല്‍ പോരിനു യോഗ്യത നേടി

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഇന്ത്യക്ക് പാരിസില്‍ ആദ്യ മെഡല്‍ വെങ്കലം വെടിവച്ചിട്ട് ഇന്ത്യക്ക് സമ്മാനിച്ച മനു ഭാകര്‍ മറ്റൊരു മെഡല്‍ നേട്ടത്തിന്‍റെ വക്കില്‍. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാകര്‍- സരബ്‌ജോത് സിങ് സഖ്യം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു വെങ്കല മെഡല്‍ പോരിനു യോഗ്യത ഉറപ്പിച്ചു. ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ തന്നെ അര്‍ജുന്‍ സിങ് ചീമ, റിതം സംഗ്‌വാന്‍ സഖ്യം പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

580 പോയിന്റുകള്‍ നേടിയാണ് മനു- സരബ്‌ജോത് സഖ്യത്തിന്റെ മുന്നേറ്റം. നേരത്തെ ഇതേ ഇനത്തിന്റെ സിംഗിള്‍സില്‍ വെങ്കലം നേടി മനു ചരിത്രമെഴുതിയിരുന്നു. മറ്റൊരു വെങ്കല പ്രതീക്ഷയില്‍ താരം നാളെ വെങ്കല പോരിനിറങ്ങും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രമിത ജിന്‍ഡാല്‍

രമിത പൊരുതി പക്ഷേ...

ഷൂട്ടിങിലെ മറ്റൊരു പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ രമിത ജിന്‍ഡാലിനു നിരാശ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ താരം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പുറത്തായി.

ആദ്യ 5 ഷോട്ടുകളുടെ റൗണ്ട് അവസാനിച്ചപ്പോള്‍ രമിത അഞ്ചാം സ്ഥാനത്തേക്ക് കയറിയിരുന്നു. എന്നാല്‍ പിന്നീട് ആ മികവ് നിലനിര്‍ത്താന്‍ സാധിച്ചില്ല. 145.3 പോയിന്റുകള്‍ നേടിയാണ് താരം ഫിനിഷ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21