അമൻ സെഹ്റാവത്ത് പിടിഐ
Sports

ഗുസ്തിയിലെ ഏക ആൺതരി, പ്രായം 21: ഗോദയിൽ തല ഉയർത്തി അമൻ സെഹ്റാവത്ത്; വെങ്കലം

ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്സ് മെഡൽ ജേതാവാണ് അമൻ

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്സ് പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്റാവത്തിന് വെങ്കലം. വെങ്കല പോരാട്ടത്തിൽ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ കീഴടക്കിയാണ് അമൻ ഇന്ത്യയ്ക്ക് ആറാം മെഡൽ സമ്മാനിച്ചത്. ആദ്യ നീക്കങ്ങളിൽ പോർട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും അമൻ ശക്തമായി തിരിച്ചുവരികയായിരുന്നു. ​13-5നായിരുന്നു 21കാരന്റെ വിജയം.

പാരിസിൽ ഇന്ത്യൻ ഗുസ്തി സംഘത്തിലെ ഏക പുരുഷ താരമായിരുന്നു അമൻ. ഇതോടെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്സ് മെഡൽ ജേതാവാണ് അമൻ. ജൂലൈ 16 നാണ് അമന് 21 വയസ് പൂർത്തിയായത്. പി.വി. സിന്ധുവിനെ മറികടന്നാണ് അമൻ ഈ നേട്ടം കൈവരിച്ചത്.

ഹരിയാന സ്വദേശിയായ അമൻ പ്രീക്വാർട്ടറിലും ക്വാർട്ടറിലും മിന്നും വിജയമാണ് നേടിയത്. ക്വാർട്ടറിൽ ഉത്തര മാസിഡോണിയയുടെ വ്ലാദിമിർ എഗോറോവിനെ 10–0ന് തോൽപ്പിച്ചാണ് അമൻ സെമിയിലേക്ക് മുന്നേറിയത്. എന്നാൽ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാംപ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയോട് തോൽവി വഴങ്ങുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമന്റെ ഭാരം നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കാൻ ഉറക്കമില്ലാത്ത രാത്രിയാണ് ചിലവിട്ടതെന്ന് പരിശീലകൻ ജഗ്‌മേന്ദർ സിങ്ങും വീരേന്ദർ ദാഹിയയും പറഞ്ഞു. അമന്റെ ഭാരം കുറയ്ക്കുന്നതിന് പ്രത്യേക മുൻകരുതലുകളാണ് സ്വീകരിച്ചത്. എല്ലാ ഓരോ മണിക്കൂറിലും അമന്റെ ഭാരപരിശോധന നടത്തിയാണ് ഇത് ഉറപ്പുവരുത്തിയത്. 2008 ബെയ്ജിങ് മുതൽ എല്ലാ ഒളിംപിക്സുകളിലും ഗുസ്തിയിൽ ഇന്ത്യ മെഡൽ നേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ല, സുകുമാരന്‍ നായര്‍ നിഷ്‌കളങ്കന്‍: വെള്ളാപ്പള്ളി നടേശന്‍

'സർവ്വം മായക്ക് ശേഷം എന്റെ ഇൻസ്റ്റ​ഗ്രാം മുഴുവൻ നിവിനാണ്, അതിൽ എനിക്ക് സന്തോഷവുമുണ്ട്'; പ്രീതി മുകുന്ദൻ

ആധാറിലെ മൊബൈല്‍ നമ്പര്‍ മാറ്റണോ?, ഇനി എളുപ്പം; ചെയ്യേണ്ടത് ഇത്രമാത്രം

മൂഡ് ഓഫ് ആണോ? ഈ ഭക്ഷണങ്ങൾ നിങ്ങളെ ഓൺ ആക്കും

അജിത് പവാറിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നത്, അന്വേഷണം വേണം: മമത ബാനര്‍ജി

SCROLL FOR NEXT