ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് വിജയം.  എപി
Sports

ട്വിസ്റ്റോട് ട്വിസ്റ്റ്; അർജന്റീനയുടെ വിവാദ ​ഗോൾ പിൻവലിച്ചു; കാണികളില്ലാതെ 3 മിനിറ്റ് കളി; നാടകാന്ത്യം മൊറോക്കോ

ൻജറി ടൈ​മിൽ അർജന്റീന നേടിയ സമനില ​ഗോൾ പിൻവലിച്ചതോടെ മത്സരത്തിൽ മൊറോക്കോയ്ക്ക് ജയം

സമകാലിക മലയാളം ഡെസ്ക്

പാരിസ്: പാരിസ് ഒളിംപിക്സിലെ അർജന്റീന- മൊറോക്കോ മത്സരത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഇൻജറി ടൈ​മിൽ അർജന്റീന നേടിയ സമനില ​ഗോൾ പിൻവലിച്ചതോടെ മത്സരത്തിൽ മൊറോക്കോയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് വിജയം. ആവേശം വാനോളം ഉയർന്ന മത്സരത്തിൽ അവസാന നിമിഷങ്ങളിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.

ഇൻജറി ടൈമിന്റെ 16–ാം മിനിറ്റിലാണ് അർജന്റീന സമനില ​ഗോൾ നേടിയത്. സുദീർഘമായ വാർ പരിശോധനയിൽ ഗോൾ അനുവദിച്ച തീരുമാനം റഫറി പിൻവലിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷം കാണികളെയെല്ലാം ഒഴിപ്പിച്ച് ഇൻജറി ടൈമിലെ അവസാന മൂന്ന് മിനിറ്റ് കളിക്കാനായി ടീമുകൾ വീണ്ടും കളത്തിലിറങ്ങി. സമനില ​ഗോൾ നേടാൻ അർജന്റീനയ്ക്ക് കഴിയാതിരുന്നതോടെ മൊറോക്കോ വിജയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂഫിയാൻ റഹിമിയുടെ ഇരട്ടഗോളിന്റെ മികവിലാണ് മൊറോക്കോ ലോകചാമ്പ്യന്മാരെ വീഴ്ത്തിയത്. 45 + 2, 51 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ഇതിൽ രണ്ടാം ഗോൾ പെനൽറ്റിയിൽ നിന്നായിരുന്നു. 68–ാം മിനിറ്റിൽ അർജന്റീനയ്ക്കായി ജ്യൂലിയാനോ സിമിയോണി ഒരു ​ഗോൾ മടക്കി. മത്സരത്തിൽ അനുവദിച്ച 15 മിനിറ്റ് ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യൻ മെദീന നേടിയ ഗോളിലൂടെ സമനില പിടിച്ചെന്ന ആശ്വാസത്തിലായിരുന്നു അർജന്റീന. എന്നാൽ രണ്ടു മണിക്കൂറിനു ശേഷം അധികൃതർ ഓഫ്സൈഡ് വിധിച്ച് ​ഗോൾ പിൻവലിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT