നീരജ് ചോപ്ര എക്സ്
Sports

പാരിസ് ഒളിംപിക്‌സ്; ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിനെ നീരജ് ചോപ്ര നയിക്കും

28 അംഗ അത്‌ലറ്റിക്‌സ് സംഘമാണ് ഇന്ത്യക്കായി മത്സരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പാരിസ് ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘത്തെ ജാവലിന്‍ ത്രോ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര നയിക്കും. 28 അംഗ അത്‌ലറ്റിക്‌സ് സംഘമാണ് പാരിസില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. 17 പുരുഷ താരങ്ങളും 11 വനിതാ താരങ്ങളുമാണ് ടീമിലുള്ളത്.

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി ലോങ് ജംപ് താരം ശ്രീശങ്കര്‍ പരിക്കേറ്റ് ഒളിംപിക്‌സില്‍ നിന്നു പിന്‍മാറിയിരുന്നു. താരത്തിന്റെ പകരക്കാരനായി ജെസ്‌വില്‍ ആല്‍ഡ്രിന്‍ ഇന്ത്യന്‍ ടീമിലെത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ താരമാണ് നീരജ്. നിലവിലെ ലോക ചാമ്പ്യന്‍ കൂടിയായ നീരജ് ഈയടുത്ത് പാരിസില്‍ നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗില്‍ നിന്നു പിന്‍മാറിയിരുന്നു. പേശി വലിവിനെ തുടര്‍ന്നാണ് ഒളിംപിക്‌സ് മുന്നില്‍ കണ്ടുള്ള പിന്‍മാറ്റം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികള്‍ക്ക് അധിക സമ്മര്‍ദം'; സിബിഎസ്ഇ ത്രിഭാഷാ പദ്ധതി ഒന്‍പതാം ക്ലാസില്‍ തുടങ്ങരുതെന്ന് സുപ്രീംകോടതി

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍, 150 അടി ഉയരത്തില്‍ തൂങ്ങി കിടന്നത് അര മണിക്കൂര്‍; ഐശ്വര്യയ്ക്ക് പകരം ചാടിയ ഡ്യൂപ്പ് പറയുന്നു

'ഭാര്യ കഴി‍ഞ്ഞാൽ ഒരു നോട്ടം കൊണ്ട് എന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തി'; ജിസ് ജോയ് പറയുന്നു

'ചെറുപ്പത്തിൽ ലൈം​ഗിക ചൂഷണത്തിനിരയായി, അതെന്റെ തെറ്റ് അല്ലായിരുന്നു, എന്നിട്ടും നാണക്കേട് ഓർത്ത് ആരോടും മിണ്ടിയില്ല'; തുറന്നു പറഞ്ഞ് സൊഹെയ്ല്‍ ഖാന്‍

1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍