Pat Cummins 
Sports

പ്രഥമ പരിഗണന ലോകകപ്പിന്; അടുത്ത ഐപിഎല്‍ കളിച്ചേക്കില്ലെന്ന് കമ്മിന്‍സ്; സണ്‍റൈസേഴ്‌സിന് തിരിച്ചടി

2027ല്‍ ടെസ്റ്റ് ക്രിക്കറ്റിനും ഏകദിന ലോകകപ്പിനുമായിരിക്കും തന്റെ മുന്‍ഗണനയെന്ന് താരം വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

സിഡ്‌നി: ഐപിഎല്‍ 2027 സീസണ്‍ കളിച്ചേക്കില്ലെന്ന സൂചന നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ താരവും ഓസ്‌ട്രേലിയയുടെ ടെസ്റ്റ്- ഏകദിന ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയും ആഷസും ഏകദിന ലോകകപ്പും വരാനിരിക്കെ ദേശീയ ടീമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്മിന്‍സിന്റെ തീരുമാനം. ഫ്രാഞ്ചൈസുമായി സംസാരിച്ച ശേഷം ഉചിത തീരുമാനമെടുക്കുമെന്ന് കമ്മിന്‍സ് പറഞ്ഞു.

ഐപിഎല്‍ 2026ല്‍ സണ്‍റൈസേഴ്‌സിനെ മൂന്നാമത് എത്തിക്കാന്‍ കമ്മിന്‍സിന് കഴിഞ്ഞിരുന്നു. 2027ല്‍ ടെസ്റ്റ് ക്രിക്കറ്റിനും ഏകദിന ലോകകപ്പിനുമായിരിക്കും തന്റെ മുന്‍ഗണനയെന്ന് താരം വ്യക്തമാക്കി. ഇതോടെ മത്സരങ്ങളുടെ അമിതഭാരം നിയന്ത്രിക്കുന്നതിനും പ്രധാന ടൂര്‍ണമെന്റുകള്‍ക്കായി കായികക്ഷമത നിലനിര്‍ത്തുന്നതിനുമായി അദ്ദേഹം ഐപിഎല്‍ സീസണില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നേക്കുമാണ് വിവരം.

അടുത്ത വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലുമായി ഓസ്‌ട്രേലിയ നാലു ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കെതിരേ ഇന്ത്യയില്‍ കളിക്കും. മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റും ആഷസ് പര്യടനവും ഒക്‌റ്റോബറിലും നവംബറിലുമായി ദക്ഷിണാഫ്രിക്കയില്‍ വച്ച് നടക്കുന്ന ഏകദിന ലോകകപ്പും കളിക്കും. ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, 'അടുത്ത വര്‍ഷം ഏതെങ്കിലും ചില കളികളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും; എന്നാല്‍ അത് ടെസ്റ്റ് മത്സരങ്ങളോ ഏകദിന ലോകകപ്പോ ആയിരിക്കില്ല,' എന്ന് കമ്മിന്‍സ് പറഞ്ഞു.

ഐപിഎല്ലിലെ തന്റെ പങ്കാളിത്തത്തെക്കുറിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫ്രാഞ്ചൈസിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് കമ്മിന്‍സ് പറഞ്ഞു. 'ടൂര്‍ണമെന്റിനോട് അടുത്ത സമയത്ത് മാത്രമായിരിക്കും ഞാന്‍ ഇതിലൊരു തീരുമാനമെടുക്കുക. ഫ്രാഞ്ചൈസിയുമായി സംസാരിച്ച് ഏതാണ് കൂടുതല്‍ അനുയോജ്യമെന്ന് നോക്കും. സാഹചര്യങ്ങള്‍ മാറിമറിഞ്ഞേക്കാം. ' അദ്ദേഹം വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് കമ്മിന്‍സ് നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. പാറ്റ് കമ്മിന്‍സിനെ നഷ്ടമാകുന്നതോടെ അടുത്ത ഐപിഎല്‍ സീസണില്‍ കനത്ത തിരിച്ചടിയായിരിക്കും സണ്‍റൈസേഴ്‌സ് നേരിടുന്നത്.

Pat Cummins may skip IPL 2027 to focus on Ashes and ODI World Cup preparations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ റസ്‌റ്റോറന്റില്‍ വൻ തീപിടിത്തം; 21 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

'എത്ര മനോഹരവും വൈകാരികവുമായ നിമിഷം! 'പരിശീലനം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകം കാമുകിയെ പ്രൊപ്പോസ് ചെയ്ത് ആര്‍മി പൈലറ്റ് - വിഡിയോ വൈറല്‍

'എന്റെ പ്രിയപ്പെട്ട അനിയൻ'; വിജയ്‌യെ മകളുടെ വിവാഹം ക്ഷണിച്ച് ഖുശ്ബു, 'നിങ്ങൾക്ക് നാണമില്ലേ' എന്ന് കമന്റുകൾ

കുവൈത്ത് എയര്‍പോര്‍ട്ട് ആക്രമിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരിക്ക്, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

SCROLL FOR NEXT