

മുംബൈ: ടി20 ലോകകപ്പിലും ഐപിഎല്ലിനും പിന്നാലെ മുംബൈ ടി20 ലീഗിലും ബാറ്റിങില്‍ പരാജയപ്പെട്ട് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലിനു പിന്നാലെ മുംബൈ ടി20യില്‍ ട്രയാംഫ് നൈറ്റ്‌സ് മുംബൈ നേര്‍ത്ത്ഈസ്റ്റിനായി കളിച്ച സൂര്യ 11 പന്തില്‍ 19 റണ്‍സുമായി പുറത്തായി.
അജിന്‍ക്യ രഹാനെ നായകനായ നോര്‍ത്ത് മുംബൈ പാന്തേഴ്‌സിനായി ബാറ്റ് ചെയ്ത സൂര്യ 210 റണ്‍സ് ചെയ്‌സ് ചെയ്യുമ്പോഴാണ് ഒരിക്കല്‍ കൂടി ബാറ്റിങില്‍ പരാജയപ്പെട്ടത്. ഓപ്പണര്‍മാരെ നഷ്ടപ്പെട്ട നിലയില്‍ ടീം നില്‍ക്കെയാണ് താരം ക്രീസിലെത്തിയത്. എന്നാല്‍ താരത്തിനു ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ ആയില്ല.
മത്സരത്തില്‍ ട്രയാംഫ് നൈറ്റ്‌സ് 21 റണ്‍സിനു തോറ്റു. അവരുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സില്‍ അവസാനിച്ചു.
ടി20 ലോകകപ്പില്‍ 84 റണ്‍സ് എടുത്തതാണ് ആകെയുള്ള മികച്ച പ്രകടനം. ഐപിഎല്ലില്‍ ഈ സീസണില്‍ 13 കളിയില്‍ നിന്നു 270 റണ്‍സ് മാത്രമാണ് നേടിയത്. 2025 സീസണില്‍ 717 റണ്‍സെടുത്ത താരമാണ് സൂര്യ എന്നോര്‍ക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates