പാറ്റ് കമ്മിന്‍സ് എക്‌സ്
Sports

ഹാട്രിക് കമ്മിന്‍സ്, ലോകകപ്പിലെ ഏഴാമന്‍, ബ്രെറ്റ് ലിക്ക് ശേഷം ഓസീസിന് നേട്ടം, വിഡിയോ

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 18മത്തെ ഓവറിലാണ് കമ്മിന്‍സിന്റെ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഹാട്രിക്ക് നേടി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. മഹമദ് ഉല്ല , മഹെദി ഹസന്‍, തൗഹിദ് ഹൃദോയ് എന്നിവരുടെ വിക്കറ്റുകളാണ് കമ്മിന്‍സ് നേടിയത്. ടി20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏഴാമത്തെ താരമാണ് കമ്മിന്‍സ്.ടി20 യില്‍ ഹാട്രിക് നേടുന്ന നാലാമത്തെ ഓസീസ് താരമെന്ന നേട്ടവും താരം സ്വന്തമാക്കി.

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 18മത്തെ ഓവറിലാണ് കമ്മിന്‍സിന്റെ നേട്ടം. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ താരം 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ബ്രെറ്റ് ലിക്ക് ശേഷം ടി20 ലോകകപ്പില്‍ ഓസീസിനായി ഹാട്രിക് നേടുന്ന താരമെന്ന റെക്കോര്‍ഡും കമ്മിന്‍സ് സ്വന്തമാക്കി. 2007 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുമാണ് ബ്രറ്റ് ലീ ഹാട്രിക് നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മത്സരത്തില്‍ കമ്മിന്‍സിന് പുറമെ ആദം സാംപെ, മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മത്സരത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് ബംഗ്ലാദേശിന് സ്‌കോര്‍ ചെയ്യാനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്തമഴ തുടരും, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

പെരുമഴ: സംസ്ഥാനത്ത് 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ഗര്‍ഭനിരോധന ഗുളിക കഴിച്ച് ആശുപത്രിയിലെത്തി, പിന്നാലെ ടോയ്‌ലറ്റില്‍ പ്രസവം; കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്ത് യുവതി

Weekly horoscope (August 02- August 02, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam August 03|ഒരു സന്തോഷ വാർത്ത കേൾക്കാം, പ്രവർത്തന രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും