pataudi trophy x
Sports

പട്ടൗഡി ട്രോഫി, ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയാക്കാന്‍ നീക്കം; വിവാദത്തില്‍ സച്ചിന്‍ ഇടപെട്ടു, പിന്മാറ്റം

സംഭവം വിവാദമായതോടെ വിഷയത്തില്‍ സച്ചിന്‍ ഇടപെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പട്ടൗഡി ട്രോഫി(pataudi trophy)യില്‍നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെ വെട്ടാനുള്ള നീക്കത്തില്‍ ഇടപെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയികള്‍ക്ക് നല്‍കുന്ന ട്രോഫി, സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും ഇംഗ്ലീഷ് താരം ജയിംസ് ആന്‍ഡേഴ്‌സന്റെയും പേര് ചേര്‍ത്ത് ആന്‍ഡേഴ്‌സന്‍ - ടെണ്ടുല്‍ക്കര്‍ ട്രോഫിയെന്ന് മാറ്റാനായിരുന്നു നീക്കം. സംഭവം വിവാദമായതോടെ വിഷയത്തില്‍ സച്ചിന്‍ ഇടപെടുകയായിരുന്നു.

ഈ മാസം 20ന് ലീഡ്‌സിലെ ഹെഡിങ്ലിയില്‍ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മുതല്‍ പേരു മാറ്റാനായിരുന്നു തീരുമാനം. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) പട്ടൗഡിയുടെ പേരുമാറ്റാനുള്ള നീക്കം നടത്തിയത്.

ഇസിബി ക്രിക്കറ്റ് അധികൃതരുമായും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിനിധികളുമായും സംസാരിച്ച സച്ചിന്‍, പേരു മാറ്റാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ഥിച്ചു. ഇതിനു പിന്നാലെ ഐസിസി ചെയര്‍മാന്‍ കൂടിയായ ജയ് ഷായും പട്ടൗഡി ട്രോഫി തന്നെ തുടരണമെന്ന നിലപാടുമായി രംഗത്തെത്തി.

'ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ പട്ടൗഡിയുടെ പേരു തന്നെ തുടരാന്‍ ധാരണയായിട്ടുണ്ട്' ഇസിബി പ്രതിനിധിയെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ആദ്യകാല ടെസ്റ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് വിദേശ മണ്ണില്‍ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റ് പരമ്പര ജയം സമ്മാനിച്ചത്. 1967ല്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു ഇത്. ഇന്ത്യയെ 40 ടെസ്റ്റുകളില്‍ നയിച്ച പട്ടൗഡി ടീമിന് 9 വിജയങ്ങളും സമ്മാനിച്ചിട്ടുണ്ട്.

മെസിയും സുവാരസും മുന്നേറ്റത്തില്‍ കളിച്ചിട്ടും വല കുലുങ്ങിയില്ല; ഇന്റര്‍ മയാമിയെ തളച്ച് അല്‍ അഹ്‌ലി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT