പഞ്ചാബ് കിങ്സ് /ചിത്രം: ട്വിറ്റർ 
Sports

പുതിയ പേര്, പുത്തന്‍ നിര, കിടിലന്‍ ജേഴ്‌സി; അടിമുടി മാറ്റവുമായി പഞ്ചാബ് ഇന്ന് ആദ്യ അങ്കത്തിന്  

ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


രാജസ്ഥാന്‍ റോയല്‍സിനെതിരെ ഐപിഎല്‍ സീസണ്‍ 14ലെ ആദ്യ മത്സരത്തിന് പഞ്ചാബ് കിങ്‌സ് ഒരുങ്ങിക്കഴിഞ്ഞു. പുതിയ പേര്, പുത്തന്‍ നിര, പുതിയ ജേഴ്‌സി എന്നിങ്ങനെ മാറ്റങ്ങളേറെയുണ്ട് ടീമില്‍. കാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ സീസണിലെ പോരായ്മകള്‍ നികത്തി കപ്പുയര്‍ത്താന്‍ രാഹുലിന് കഴിയുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 

കഴിഞ്ഞ വർഷം ഓറഞ്ച് ക്യാപ് നേടിയ രാഹുലിന്റെ സാന്നിദ്ധ്യം പഞ്ചാബിന് തീര്‍ച്ചയായും കരുത്താണ്. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഫോമിലേക്ക് തിരിച്ചെത്തിയ രാഹുല്‍ ഇക്കുറിയും ഐപിഎല്ലില്‍ മികവ് കാട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നായകനും ഓപണിങ് പാര്‍ട്ണര്‍ മായങ്ക് അഗര്‍വാളും മുന്‍ സീസണിലേതുപോലെ മികച്ച തുടക്കങ്ങള്‍ സമ്മാനിച്ചാല്‍ പഞ്ചാബിന് മുന്നേറാന്‍ എളുപ്പമാണ്. 

ഇന്നത്തെ മത്സരത്തില്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത് ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനാണ്. തുടക്കം എങ്ങനെയായാലും കളിയുടെ ഗതി അടിമുടി മാറ്റാല്‍ കെല്‍പുള്ള ഗെയില്‍ രാജസ്ഥാന്‍ ബൗളര്‍മാരെ നേരിടുന്നത് എങ്ങനെയായിരിക്കുമെന്നാണ് അറിയേണ്ടത്. നിക്കോളാസ് പുരാന്‍, ഹെന്റിക്കസ്, ദീപക് ഹൂഡ എന്നിവരടങ്ങിയ ബാറ്റിങ് നിര പ്രതീക്ഷയേകുന്നതാണ്. 

മധ്യനിരയില്‍ പഞ്ചാബ് ഏറെ ആശ്രയിക്കുന്ന താരമാണ് മന്ദീപ് സിങ്. മുഷ്താഖ് അലി ടി20യിലെ പ്രകടനം മന്ദീപ് ഐപിഎല്ലിലും തുടരുമെന്നാണ് ടീമിന്റെ പ്രതീക്ഷ. ടീമിന്റെ സ്പിന്‍ അശ്വിന്റെയും രവി ബിഷ്‌നോയുടെയും കൈയിലാണ്. മുഹമ്മദ് ഷമിയും റിച്ചാര്‍ഡ്‌സണും പേസ് ബൗളിങ് നിയന്ത്രിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്