PCB Denies Reports of Fines on Pakistan Players After T20 World Cup Exit file
Sports

'ലോകകപ്പ് തോല്‍വിയ്ക്ക് ശിക്ഷ'; പാക് താരങ്ങൾക്ക് 50 ലക്ഷം രൂപ പിഴ?; നിലപാട് വ്യക്തമാക്കി പിസിബി

ടി20 ലോകകപ്പ് ടൂർണമെന്റിൽ ഗ്രൂപ്പ് 8 ഘട്ടത്തിൽ പുറത്തായതിനെ തുടർന്ന് ടീമിലെ ഓരോ താരത്തിനും 50 ലക്ഷം പാകിസ്ഥാൻ രൂപ വീതം പിഴ ചുമത്തി എന്നായിരുന്നു റിപ്പോർട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ താരങ്ങൾക്ക് പിഴ ചുമത്തിയെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. താരങ്ങളിൽ നിന്ന് പണം ഈടാക്കിയിട്ടില്ല. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പിസിബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ടി20 ലോകകപ്പ് ടൂർണമെന്റിൽ ഗ്രൂപ്പ് 8 ഘട്ടത്തിൽ പുറത്തായതിനെ തുടർന്ന് ടീമിലെ ഓരോ താരത്തിനും 50 ലക്ഷം പാകിസ്ഥാൻ രൂപ വീതം പിഴ ചുമത്തി എന്നായിരുന്നു റിപ്പോർട്ടുകൾ. ഒരു താരത്തിനും പിഴ ചുമത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള ഒരു തീരുമാനവും പിസിബി മാനേജ്‌മെന്റ് എടുത്തിട്ടില്ലെന്നും ക്രിക്കറ്റ് ബോർഡ് വക്താവ് അമീർ മിർ മാധ്യമങ്ങളോട് പറഞ്ഞു.

''താരങ്ങൾക്ക് വർഷം തോറും ഏകദേശം 6 മുതൽ 7 കോടി പാകിസ്ഥാൻ രൂപ വരെ വരുമാനമാണ് ഇപ്പോൾ ലഭിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചാൽ താരങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കും. പ്രകടനം മോശമാകുമ്പോൾ അതിന്റെ ഉത്തരവാദിത്വവും താരങ്ങൾക്ക് ഉണ്ട്‌. അത് അനുസരിച്ചുള്ള ഒരു പുതിയ സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് ബോർഡ് ആലോചിക്കുന്നുണ്ട്'' അദ്ദേഹം പറഞ്ഞു.

PCB Denies Reports of Fines on Pakistan Players After T20 World Cup Exit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മതപണ്ഡിതര്‍ തീരുമാനമെടുക്കുന്നതാണ് ഉചിതം';ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

രുചിയിൽ മാങ്ങയെ തോൽപ്പിക്കും, കോവയ്ക്ക ഉപ്പിലിട്ടാലോ

പരിക്കേറ്റ‌ കുട്ടിക്കുരങ്ങനെ ദത്തെടുത്ത് റാഷ തഡാനി; 'എന്തൊരു തങ്കപ്പെട്ട മനസാണെ'ന്ന് ആരാധകർ

'25 വർഷങ്ങൾക്ക് ശേഷം എൻ്റെ സുഹൃത്ത് ഈ ബഹുമതി തമിഴ്നാടിന് നേടി തന്നിരിക്കുന്നു'; വൈരമുത്തുവിനെ അഭിനന്ദിച്ച് കമൽ ഹാസൻ

7 വര്‍ഷം മലയാളത്തില്‍ അഭിനയിച്ചിട്ടും അതുപോലെ കഥാപാത്രം കിട്ടിയില്ല; മലയാളത്തില്‍ സിനിമ ചെയ്യാത്തത് എന്തുകൊണ്ടെന്ന് നിമിഷ

SCROLL FOR NEXT