Pegula Beats Anisimova to Reach Australian Open Semi-Finals @AustralianOpen
Sports

ഓസ്‌ട്രേലിയൻ ഓപ്പൺ: ജെസിക്ക പെഗുല സെമിയിൽ, പിടിച്ചു നിൽക്കാനാകാതെ അനിസിമോവ

മുൻപ് മൂന്ന് തവണ മെൽബണിൽ ക്വാർട്ടർ ഫൈനലിൽ തോൽവി അറിഞ്ഞ പെഗുലയ്ക്ക് ഈ വിജയം കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്.

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ പ്രവേശിച്ച് ജെസിക്ക പെഗുല. ക്വാർട്ടർ ഫൈനലിൽ അമാന്‍ഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജെസിക്ക പെഗുല സെമി ഫൈനലിലെത്തിയത്. ഇരുവരും നേരത്തെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം പെഗുലയ്ക്കൊപ്പമായിരുന്നു.

സ്കോർ : 6-2, 7-6 (7/1)

മുൻപ് മൂന്ന് തവണ മെൽബണിൽ ക്വാർട്ടർ ഫൈനലിൽ തോൽവി അറിഞ്ഞ പെഗുലയ്ക്ക് ഈ വിജയം കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലിൽ മുൻ വിംബിൾഡൺ ചാമ്പ്യൻ എലീന റൈബാക്കിനയാണ് പെഗുലയുടെ എതിരാളി.

ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റും നഷ്ടപ്പെടുത്താതെയാണ് 31 വയസ്സുകാരിയായ പെഗുലയുടെ മുന്നേറ്റം. ആദ്യ ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യം വെയ്ക്കുന്ന പെഗുല 2024 യുഎസ് ഓപ്പൺ ഫൈനലിസ്റ്റ് ആയിരുന്നു.

Sports news: Pegula Beats Anisimova to Reach Australian Open Semi-Finals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

നിങ്ങള്‍ക്കെന്റെ വിരലുകള്‍ എണ്ണണോ?, പുതിയ വിഡിയോ പങ്കുവച്ച് നെതന്യാഹു

പത്മകുമാറിനെതിരെ കടുത്ത നടപടിയിലേക്ക് ?; എല്‍ഡിഎഫ് പദവിയില്‍ നിന്നും നീക്കി

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

തെക്കന്‍ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത, മുന്നറിയിപ്പ്

SCROLL FOR NEXT