ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: തോൽവി പടിവാതിൽക്കൽ എത്തിയിട്ടും ജയിച്ച് നൊവാക് ജോക്കോവിച്ച്, ക്വാർട്ടർ ഫൈനലിൽ നാടകീയ സംഭവങ്ങൾ

ലൊറെന്‍സോ മുസെറ്റിയുടെ പൂർണ ആധിപത്യമായിരുന്നു മത്സരത്തിൽ ഉടനീളം കാണാൻ കഴിഞ്ഞത്. ആദ്യ രണ്ട് സെറ്റുകളും 6-4, 6-3 എന്ന സ്കോറിൽ സ്വന്തമാക്കിയ ഇറ്റാലിയൻ താരം പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായ ജോക്കോവിച്ചിനെ അട്ടിമറിക്കുമെന്ന് ആരാധകർ ഉറപ്പാക്കിയിരുന്നു.
Musetti
Musetti Retires Injured as Djokovic Reaches Australian Open Semi-Final@AustralianOpen
Updated on
1 min read

മെൽബൺ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നൊവാക് ജോക്കോവിച്ചിന് നാടകീയ വിജയം. എതിരാളി ലൊറെന്‍സോ മുസെറ്റി ആദ്യ രണ്ട് സെറ്റുകളും നേടി വിജയമുറപ്പിച്ചിരുന്നു. മൂന്നാം സെറ്റ് മത്സരത്തിനിടെ പരിക്കേറ്റതോടെ താരം മത്സരത്തിൽ നിന്ന് പിന്മാറുക ആയിരുന്നു. ഇതോടെയാണ് സെര്‍ബിയന്‍ ഇതിഹാസ താരം ജോക്കോവിച്ച് സെമി ഫൈനലിൽ പ്രവേശിച്ചത്.

Musetti
32, 82, 57...; ടി20 റാങ്കിങ്ങില്‍ കുതിച്ച് സൂര്യകുമാര്‍ യാദവ്, ആദ്യ പത്തില്‍, അജയ്യനായി അഭിഷേക് ശര്‍മ്മ; പട്ടിക ഇങ്ങനെ

ലൊറെന്‍സോ മുസെറ്റിയുടെ പൂർണ ആധിപത്യമായിരുന്നു മത്സരത്തിൽ ഉടനീളം കാണാൻ കഴിഞ്ഞത്. ആദ്യ രണ്ട് സെറ്റുകളും 6-4, 6-3 എന്ന സ്കോറിൽ സ്വന്തമാക്കിയ ഇറ്റാലിയൻ താരം പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായ ജോക്കോവിച്ചിനെ അട്ടിമറിക്കുമെന്ന് ആരാധകർ ഉറപ്പാക്കിയിരുന്നു. എന്നാൽ നിർണ്ണായകമായ മൂന്നാം സെറ്റിൽ ലൊറെന്‍സോയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു.

Musetti
സന്തോഷ് ട്രോഫി: ഒറ്റ ഗോളിൽ ഒഡിഷയെ വീഴ്ത്തി കേരളം

മൂന്നാം സെറ്റിൽ ജോക്കോവിച്ച് മികച്ച പ്രകടനം പുറത്തെടുത്തു. സ്കോർ 1-3 എന്ന നിലയിൽ ജോക്കോവിച്ച് ലീഡ് ചെയ്യുന്ന സമയത്താണ് ലൊറെന്‍സോയ്ക്ക് പരിക്കേറ്റത്. ഇതോടെ മത്സരം തുടരാൻ ആകില്ലെന്ന തീരുമാനം താരം അധികൃതരെ അറിയിച്ചു.

തുടർന്ന് ജോക്കോവിച്ചിനെ വിജയി ആയി പ്രഖ്യാപിച്ചു മത്സരം അവസാനിപ്പിക്കുക ആയിരുന്നു. ഇതോടെ ചരിത്രത്തിലെ അപൂർവ നേട്ടമായ 25-ാം ഗ്രാൻഡ് സ്ലാം കിരീടത്തിലേക്ക് ഇനി രണ്ട് ജയങ്ങൾ മാത്രം അകലെയാണ് ജോക്കോവിച്ച്.

Summary

Sports news: Musetti Retires Injured as Djokovic Reaches Australian Open 2026 Semi-Final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com