ലോര്‍ഡ്‌സ് ടെസ്റ്റിന് ഇടയില്‍ ഗ്രൗണ്ടിലെത്തിയ ആരാധകനെ സുരക്ഷ ഉദ്യോഗസ്ഥര്‍ മാറ്റുന്നു/ഫോട്ടോ: ട്വിറ്റര്‍ 
Sports

'ഇന്ത്യയുടെ 12ാമനായി ഇംഗ്ലീഷുകാരന്‍'; സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടില്‍ 

ജാര്‍വോ 69 എന്നെഴുതിയ ജേഴ്‌സി അണിഞ്ഞാണ് ഇയാള്‍ ഗ്രൗണ്ടിലേക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഗ്രൗണ്ട് കയ്യടക്കി ആരാധകന്‍. ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞ് ഇന്ത്യന്‍ ടീം അംഗം എന്ന നിലയിലാണ് ഇയാള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൗണ്ടിലേക്ക ഇറങ്ങിയത്. 

ജാര്‍വോ 69 എന്നെഴുതിയ ജേഴ്‌സി അണിഞ്ഞാണ് ഇയാള്‍ ഗ്രൗണ്ടിലേക്ക് എത്തിയത്. കളിക്കാരന്‍ എന്ന നിലയിലായിരുന്നു ഇയാളുടെ പെരുമാറ്റം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അടുത്തെത്തിയപ്പോള്‍ തന്റെ ജേഴ്‌സിയിലേക്ക് ചൂണ്ടി ടീം അംഗം എന്നാണ് ഇയാള്‍ പറഞ്ഞത്. 

pic.twitter.com/doWNanRNbH

— Cricket Shithousery (@CricketRustling) August 14, 2021

ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ് എത്തിയ ആരാധകന്റെ പെരുമാറ്റം കണ്ട് മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ചിരിയടിക്കാനായില്ല. ഇതിന് പുറമെ മൂന്നാം ദിനം ആരാധകരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റവും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരിട്ടു. ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്തിരുന്ന കെ എല്‍ രാഹുലിന് നേര്‍ക്ക് ഇംഗ്ലീഷ് കാണികള്‍ കോര്‍ക്ക് എറിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍