ഫോട്ടോ: ട്വിറ്റർ 
Sports

പിങ്ക് ബോള്‍ ടെസ്റ്റ്; കമിന്‍സ് ഐസൊലേഷനില്‍, ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കുന്നു 

സ്മിത്ത് ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ ട്രാവിസ് ഹെഡ് ആണ് വൈസ് ക്യാപ്റ്റന്‍

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ആഷസിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ. നായകന്‍ കമിന്‍സ് ഇല്ലാതെയാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. സ്റ്റീവ് സ്മിത്ത് ആണ് ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത്. 

സ്മിത്ത് ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ ട്രാവിസ് ഹെഡ് ആണ് വൈസ് ക്യാപ്റ്റന്‍. പേസര്‍ മൈക്കല്‍ നെസര്‍ ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. ഓസ്‌ട്രേലിയയുടെ 462ാമത്തെ ടെസ്റ്റ് താരമാണ് നെസര്‍. 

കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നതോടെയാണ് കമിന്‍സിന് മത്സരം നഷ്ടമായത്. എന്നാല്‍ കമിന്‍സ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരം അഡ്‌ലെയ്ഡ് റെസ്‌റ്റോറന്റില്‍ കമിന്‍സ് രാത്രി ഭക്ഷണത്തിന് പോയിരുന്നു. 

കോവിഡ് പോസിറ്റീവായ വ്യക്തിയുമായി കമിന്‍സ് അടുത്ത സമ്പര്‍ക്കത്തില്‍ വന്നെന്നും അതിനാല്‍ ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ പോകണം എന്നും ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 

സാഹചര്യം മനസിലാക്കിയതോടെ കമിന്‍സ് ഐസൊലേഷനില്‍ പ്രവേശിച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിനും വിധേയനായി. കമിന്‍സിന്റെ കോവിഡ് ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ കമിന്‍സ് കളിക്കും എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്