ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍, ക്യൂന്‍സ് ലാന്‍ഡ് ലെജിസ്ലേറ്റീവ് അംഗം/ഫോട്ടോ: ട്വിറ്റര്‍ 
Sports

'ഞങ്ങളുടെ നിയമത്തിന് കീഴില്‍ കളിക്കാമെങ്കില്‍ മതി, അല്ലെങ്കില്‍ വരരുത്'‌; ഓസീസ് മന്ത്രിയെ ട്രോളി വസീം ജാഫര്‍

പരമ്പരയിലെ ഇനി വരുന്ന രണ്ട് ടെസ്റ്റും ഇന്ത്യ ബഹിഷ്‌കരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്രിസ്‌ബേന്‍ ടെസ്റ്റിന് മുന്‍പായി ക്വാറന്റൈന്‍ ഇരിക്കാന്‍ സാധിക്കില്ലെന്ന ഇന്ത്യന്‍ നിലപാടിനോട് കടുത്ത ഭാഷയില്‍ പ്രതികരിക്കുകയാണ് ഓസ്‌ട്രേലിയ. പരമ്പരയിലെ ഇനി വരുന്ന രണ്ട് ടെസ്റ്റും ഇന്ത്യ ബഹിഷ്‌കരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. 

അതിനിടയില്‍ സംഭവത്തിലെ ഓസ്‌ട്രേലിയന്‍ മന്ത്രിയുടെ കടുത്ത വാക്കുകളെ ട്രോളുകയാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. നിയമം പാലിക്കാന്‍ വയ്യെങ്കില്‍ വരേണ്ടതില്ലെന്നാണ് ഇന്ത്യന്‍ സംഘത്തോട് ഓസ്‌ട്രേലിയന്‍ മന്ത്രി പറഞ്ഞത്. ജോഫ്ര ആര്‍ച്ചറിന്റെ ഫോട്ടോ എടുത്ത് ട്രോളുകയാണ് ഇവിടെ വസീം ജാഫര്‍. 

ഓസ്‌ട്രേലിയന്‍ മന്ത്രി: ''ഞങ്ങളുടെ നിയമം അനുസരിച്ച് കളിക്കുക, അല്ലെങ്കില്‍ വരാതിരിക്കുക''.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ബാഗിലാക്കി ഇന്ത്യന്‍ ടീം എന്ന് പറഞ്ഞാണ് വസീം ജാഫറിന്റെ ട്രോള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ