സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം 
Sports

മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം; നന്ദി പറഞ്ഞ് സൗരവ് ഗാംഗുലി

ടീമിന്റെ ഐതിഹാസിക ജയത്തെ അഭിനന്ദിച്ച പ്രധാനമന്ത്രിക്ക് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നന്ദി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മന്‍ കി ബാത്തില്‍ ഗബ്ബയിലെ ഇന്ത്യയുടെ ചരിത്ര ജയവും ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍. ടീമിന്റെ ഐതിഹാസിക ജയത്തെ അഭിനന്ദിച്ച പ്രധാനമന്ത്രിക്ക് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നന്ദി പറഞ്ഞു.

ഈ മാസം ക്രിക്കറ്റ് പിച്ചില്‍ നിന്ന് നമുക്ക് നല്ല വാര്‍ത്ത എത്തി. ആദ്യത്തെ പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം വിസ്മയിപ്പിക്കുന്ന വിധം തിരിച്ചെത്തി ഓസ്‌ട്രേലിയയില്‍ പരമ്പര നേടി. നമ്മുടെ ടീമിന്റെ കഠിനാധ്വാനവും, ടീം വര്‍ക്കും പ്രചോദിപ്പിക്കുന്നതാണ്, മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ എടുത്ത് പറഞ്ഞതില്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞാണ് ഗാംഗുലി ട്വിറ്ററില്‍ എത്തിയത്. ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഇന്നാണ് ഗാംഗുലി ആശുപത്രി വിട്ടത്. ജനുവരി 27നായിരുന്നു അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!