ഫോട്ടോ: ട്വിറ്റർ 
Sports

സിന്ധുവിനൊപ്പം ഐസ്ക്രീം, വാക്ക് പാലിച്ച് പ്രധാനമന്ത്രി 

ഒളിമ്പിക്‌സിനു മുമ്പ് സിന്ധുവിന് നല്‍കിയ ഓഫര്‍ നിറവേറ്റിയിരിക്കുകയാണ്  മോദി

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത, ടോക്യോയില്‍ വെങ്കല മെഡല്‍ നേടി ചരിത്രമെഴുതിയിരിക്കുകയാണ് ബാഡ്മിന്റൺ താരം പി വി സിന്ധു. ഇപ്പോഴിതാ ഒളിമ്പിക്‌സിനു മുമ്പ് സിന്ധുവിന് നല്‍കിയ ഓഫര്‍ നിറവേറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും ഒന്നിച്ച് ഐസ്‌ക്രീം കഴിച്ചു. 

ഒളിമ്പിക്‌സിനു മുമ്പ് സിന്ധുവിനോട് മോദി താരത്തിന്റെ ഡയറ്റിനെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐസ്‌ക്രീം ഒഴിവാക്കേണ്ടി വരുന്നതിനെ കുറിച്ച് സിന്ധു പറഞ്ഞു. മെഡലുമായി തിരിച്ചെത്തിയാല്‍ സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിക്കാമെന്നാണ് അന്ന് മോദി കൊടുത്ത വാക്ക്. പറഞ്ഞതുപോലെ സിന്ധു മെഡലുമായി മടങ്ങിയെത്തി. അഞ്ച് വര്‍ഷം മുമ്പ് റിയോ ഒളിംപിക്‌സില്‍ നേടിയ വെള്ളിക്കൊപ്പം ഇക്കുറി ഒരു വെങ്കല മെഡല്‍ കൂടി താരം ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT