ലോകകിരീടം നേടിയ ടീമിനൊപ്പം മോദി 
Sports

'എല്ലാവര്‍ക്കും പ്രചോദനം'; വിശ്വകിരീടം നേടിയ വനിത ക്രിക്കറ്റ് ടീമുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ലോകകീരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകകപ്പ് കിരീടം നേടിയ ഇന്ത്യ വനിത ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി   നരേന്ദ്രമോദി. ബുധനാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ലോകകീരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ തുടര്‍ച്ചായ മുന്ന് തോല്‍വികള്‍ക്കുശേഷമുള്ള തിരിച്ചുവരവിനെ മോദി പ്രശംസിച്ചു. 2017ല്‍ ലോകകപ്പില്ലാതെ തിരിച്ചെത്തിയപ്പോള്‍ പ്രധാനമന്ത്രിയെ കണ്ട കാര്യം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാണ് ഇന്ന് വനിതകള്‍ എല്ലാമേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നും എല്ലാവര്‍ക്കും പ്രചോദനമാണ് പ്രധാനമന്ത്രിയെന്നും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന പറഞ്ഞു.

ലോകകിരീടം നേടിയ ടീമിനൊപ്പം മോദി

പ്രധാനമന്ത്രിയെ കാണാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ലോകകപ്പിലെ താരമായ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ പറഞ്ഞു. 2017ല്‍ പ്രധാനമന്ത്രിയെ കണ്ടപ്പള്‍ കഠിനാധ്വാനം നടത്തിയാല്‍ അടുത്ത തവണ കീരീടം ഉറപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ ആ സ്വപ്‌നം സാഷാത്കരിക്കുമെന്ന് പറഞ്ഞതും ദീപ്തി ഓര്‍ത്തെടുത്തു. ദീപ്തി ശര്‍മയുടെ കൈയില്‍ ഹനുമാനെ ടാറ്റു ചെയ്തതിനെ കുറിച്ച് പ്രധാനമന്ത്രി ചോദിച്ചപ്പോള്‍ അത് തനിക്ക് ശക്തിനല്‍കുന്നുവെന്നായിരുന്നു ദീപ്തിയുടെ മറുപടി.

PM Narendra Modi Meets World Cup Winning Indian Women's Cricket Team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രശാന്തിനെ മാറ്റും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ്രസിഡന്‍റ്; ദേവകുമാറും സമ്പത്തും പരിഗണനയില്‍

ഉറക്കത്തിന്റെ പൊസിഷൻ മാറിയാൽ മരണം വരെ സംഭവിക്കാം

ആൺകുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഇക്കാര്യങ്ങളുടെ പങ്ക് വലുത്

'എന്റെ മരണകാരണം പുറംലോകത്തെ അറിയിക്കണം'; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

വെറും 5 സിനിമകളിൽ നായകൻ, അച്ഛന് പിന്നാലെ ഹാട്രിക് അടിച്ച് മോനും; 'ഡീയസ് ഈറെ' 50 കോടി ക്ലബ്ബിൽ

SCROLL FOR NEXT