ഫോട്ടോ: ട്വിറ്റർ 
Sports

ഓഫ് സ്പിന്‍ തന്ത്രവുമായി പൊള്ളാര്‍ഡ്‌; എതിരാളിയുടെ സ്റ്റംപ് ഇളക്കിയത് ഇങ്ങനെ

ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ ആരാധകരെ ഏറ്റവും കൂടുതല്‍ വിനോദിപ്പിക്കുന്ന കളിക്കാരില്‍ ഒരാളാണ് വിന്‍ഡിസ് താരം പൊള്ളാര്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ ആരാധകരെ ഏറ്റവും കൂടുതല്‍ വിനോദിപ്പിക്കുന്ന കളിക്കാരില്‍ ഒരാളാണ് വിന്‍ഡിസ് താരം പൊള്ളാര്‍ഡ്. തന്റെ പവര്‍ ഹിറ്റിങ് കൊണ്ടും മീഡിയം പേസ് ബൗളിങ്ങിലൂടേയും പൊള്ളാര്‍ഡ് ആരാധകരെ ത്രില്ലടിപ്പിക്കുന്നു. എന്നാലിപ്പോള്‍ ഓഫ് സ്പിന്നറായാണ് പൊള്ളാര്‍ഡ് എത്തിയത്. 

ട്രിനിഡാഡ് ടി10 ബ്ലാസ്റ്റിലാണ് പൊള്ളാര്‍ഡ് ഓഫ് സ്പിന്നറായത്. സ്‌കാര്‍ലെറ്റ് സ്‌കോര്‍ച്ചേഴ്‌സിന്റെ ക്യാപ്റ്റനാണ് പൊള്ളാര്‍ഡ്. സോക കിങ്ങിന് എതിരായ കളിയില്‍ നാലാമത്തെ ഓവറില്‍ പൊള്ളാര്‍ഡ് പന്ത് എറിയാന്‍ എത്തി. 

സ്പിന്‍ തന്ത്രവുമായിട്ടാണ് പൊള്ളാര്‍ഡ് പന്ത് കയ്യിലെടുത്തത്. മുന്‍പോട്ടാഞ്ഞ് പന്ത് പ്രതിരോധിക്കാന്‍ ബാറ്റര്‍ ലിയോനാര്‍ഡോ ജൂലിയന്‍ ശ്രമിച്ചെങ്കിലും നടത്തില്ല. പന്ത് സ്റ്റംപ് ഇളക്കി. എന്നാല്‍ പൊള്ളാര്‍ഡിന്റെ സ്പിന്‍ തന്ത്രത്തിനും കിങ്‌സിനെ പിടിച്ചുകെട്ടാനായില്ല. 10 ഓവറില്‍ 150 റണ്‍സ് ആണ് അവര്‍ കണ്ടെത്തിയത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം കിങ്‌സ് 42 റണ്‍സിന്റെ ജയം പിടിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക