ശ്രേയസ് അയ്യര്‍ എപി
Sports

'എന്തുകൊണ്ട് ഏകദിനത്തില്‍ സ്ഥിരം കളിപ്പിക്കുന്നില്ല'?; ശ്രേയസ് അയ്യര്‍ മികച്ച താരമെന്ന് പോണ്ടിങ്

ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രേയസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പോണ്ടിങ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന ടീമില്‍ ശ്രേയസ് അയ്യര്‍ക്ക് സ്ഥിരമായി ഇടം ലഭിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്. സ്ലോ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ ശക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ശ്രേയസിന് കഴിയുന്നുണ്ടെന്നും പോണ്ടിങ് പറഞ്ഞു.

2023 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കുന്നതില്‍ ശ്രേയസ് നിര്‍ണായക പങ്കുവഹിച്ചു, മധ്യനിര ബാറ്ററായ താരം 530 റണ്‍സ് നേടി ടൂര്‍ണമെന്റിലെ കൂടുതല്‍ റണ്‍സ് നേടുന്ന ഏഴാമത്തെ റണ്‍സ്‌കോററായി. ഇന്നലെ നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ 36 പന്തില്‍ 59 റണ്‍സ് നേടിയതോടെ ഏകദിനത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലും താരം മികച്ച പ്രകടനമാണ് താരം കാഴ്ചവെയ്ക്കുന്നത് വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി രണ്ട് സെഞ്ച്വറികള്‍ താരം നേടി.

'2023 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ മികച്ച പ്രകടനമാണ് ശ്രേയസ് നടത്തിയത്. മധ്യനിരയില്‍ അദ്ദേഹം മനോഹരമായി കളിച്ചു. ഏകദിനത്തില്‍ താരം സ്ഥാനം ഉറപ്പിച്ചെന്ന് അപ്പോള്‍ തോന്നിയിരുന്നു' ഐസിസി റിവ്യൂവില്‍ പോണ്ടിങ് പറഞ്ഞു. രണ്ട് തവണ പരിക്കേറ്റ് പുറത്തായെങ്കിലും, താരം മികച്ച രീതിയില്‍ ആഭ്യന്തര സീസണ്‍ കളിച്ചെന്നും പോണ്ടിങ് പറഞ്ഞു. ഫെബ്രുവരി 19 ന് പാകിസ്ഥാനിലും ദുബായിലും ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രേയസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പോണ്ടിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം