പിആര്‍ ശ്രീജേഷ്/ എക്‌സ്‌
Sports

പാരീസിലേത് അവസാന മത്സരം; വിരമിക്കല്‍ പ്രഖ്യാപിച്ച് പിആര്‍ ശ്രീജേഷ്

2006ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാരീസിലെ ഒളിംപിക്‌സ് മത്സരത്തോടെ രാജ്യാന്തര ഹോക്കിയില്‍ നിന്ന് വിരമിക്കുമെന്ന് മുതിര്‍ന്ന താരവും മുന്‍ ഇന്ത്യന്‍ ക്യാപറ്റനുമായ പിആര്‍ ശ്രീജേഷ്. തന്റെ അവസാന രാജ്യാന്തര മത്സരമായിരിക്കും പാരീസ് ഒളിംപിക്‌സിലേതെന്ന് ശ്രീജേഷ് പറഞ്ഞു. 2006ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

36കാരനായ മലയാളി താരത്തിന്‍റെ നാലാമത് ഒളിംപിക്‌സാണ് പാരീസിലേത്. 2020ല്‍ ടോക്കിയോയില്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. 2016ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് ശ്രീജേഷ് ആയിരുന്നു.

രാജ്യാന്തര ഹോക്കിയിലെ തന്റെ അവസാനമത്സരമായിരിക്കും പാരീസിലേതെന്ന് ശ്രീജേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നന്ദികൊണ്ട് തന്റെ ഹൃദയം വല്ലാതെ വീര്‍പ്പുമുട്ടുന്നു. ഒളിമ്പിക്‌സില്‍ രാജ്യത്തെ നയിക്കാനായത് അതുല്യമായ നേട്ടമാണ്. അത് വാക്കുകള്‍ക്ക് അതീതമാണ്. ഹോക്കിയില്‍ ലോകത്തെ മികച്ച ഗോള്‍കീപ്പറാവാന്‍ കഴിഞ്ഞതും വലിയ നേട്ടമാണെന്നും ശ്രീജേഷ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്തിനായി 328 മത്സരങ്ങളാണ് ശ്രിജേഷ് കളിച്ചത്. രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടി. നാല് ഒളിംപിക്‌സില്‍ ഗോള്‍ കീപ്പറാകുന്ന ആദ്യ ഇന്ത്യന്‍ താരവും ശ്രീജേഷ് ആണ്. രാജ്യത്തെ കായികതാരത്തിന് ലഭിക്കുന്ന ഉന്നത ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരവും ശ്രീജേഷിന് ലഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

ഭക്തർ ശ്രദ്ധിക്കുക; 23-ന് ഗുരുവായൂർ ക്ഷേത്രനട ഉച്ചയ്ക്ക് നേരത്തെ അടയ്ക്കും

Kerala Budget 2026 Live: കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്ക് സാധ്യത

കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും

'സര്‍ക്കാരിനെ അനുസരിക്കാത്തവര്‍ എന്റെ കാലത്ത് തുടരില്ല; അന്ന് തലയില്‍ മുണ്ടിട്ടല്ലേ ഒപ്പിട്ടത്'

SCROLL FOR NEXT