
സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ സാമ്പത്തിക ലോകം ഏറ്റവും വലിയ മാറ്റം പ്രതീക്ഷിക്കുന്നത് കിഫ്ബിയുടെ ഘടനയിലാണ്.
ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശൻ നാളെ ചരിത്രം കുറിക്കാനൊരുങ്ങുമ്പോൾ, കേരളം ഉറ്റുനോക്കുന്നത് സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ചുവടുവെപ്പുകളാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ് വരുന്നത്.
അഞ്ചര പതിറ്റാണ്ടിന് ശേഷമാണ് പറവൂർ മണ്ഡലം സംസ്ഥാനത്തിന്റെ ധനകാര്യ ആഖ്യാനങ്ങളുടെ കേന്ദ്രബിന്ദുവിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്.
വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ്.
ആർ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശൻ മാറും.
ജനുവരി 29ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് അവതരിപ്പിക്കുക.
കിഫ്ബിയിൽ പൊളിച്ചെഴുത്തുണ്ടാകുമോ? വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും.
ധന വകുപ്പ് ഉദ്യോഗസ്ഥർ ബജറ്റ് രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറി.
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ലക്ഷ്യം പുതുയുഗ കേരളമാണെന്ന് ധനമന്ത്രി കൂടിയായ വി ഡി സതീശന്‍ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി.
സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി. കേന്ദ്ര വിഹിതത്തില്‍ 20,500 കോടിയുടെ കുറവുണ്ടായി. ശമ്പള പരിഷ്‌കരണം സംസ്ഥാനത്തിന്റെ കടബാധ്യത കൂട്ടുമെന്നും വി ഡി സതീശന്‍.
കേരളം പോര്‍ട്ട് സിറ്റിയാക്കും. വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കും. തീരദേശത്തുള്ളവര്‍ക്ക് ഇത് ഗുണമാകും. കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വികസിപ്പിക്കും. കേരള മാരിടൈം പോളിസി വികസിപ്പിക്കും. മിഷന്‍ സമുദ്ര പദ്ധതിക്ക് 400 കോടി വകയിരുത്തി. മാരിടൈം മ്യൂസിയത്തിന് 50 കോടി.
റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനിറല്‍സിന് 100 കോടി, സതേണ്‍ കേരള കോറിഡോറിന് 50 കോടി രൂപയും വകയിരുത്തി.
വ്യോമയാന മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തിലെ നാല് വിമാനത്താവളങ്ങളേയും പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാന്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി. വിമാന അറ്റകുറ്റപ്പണി, പൈലറ്റ് പരിശീലനം തുടങ്ങിയവയും ഇതിന്റെ ഭാഗമാകും. കൊച്ചി വിമാനത്താവളത്തിന് അനുബന്ധമായി ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും.
ഇന്‍വെസ്റ്റ് കേരള സെല്‍ -കേരളത്തിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതി നടപ്പാക്കും.
ചെറുകിട, ഇടത്തരം സംരഭങ്ങള്‍ ആരംഭിക്കാന്‍ പ്രത്യേക പദ്ധതി. സംരംഭകര്‍ക്ക് സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി.
വണ്‍ കേരള കരുതല്‍ മിഷന്‍ - മാരക രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി. അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം എത്തിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം. ഒരുകോടി രൂപ ഇതിനായി വകയിരുത്തി.
ഭൂമി ഏറ്റെടുക്കലിന് ഏകജാലക പദ്ധതി
കേരള നോളജ് വാലി -കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റും. റാങ്കിങ്ങുകളില്‍ മുന്നിലുള്ള സര്‍വകലാശാല കേന്ദ്രങ്ങള്‍ കേരളത്തില്‍ എത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ അവസരം ഉറപ്പാക്കും. ഇതിനായി 100 കോടി വകയിരുത്തി. വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഇതിനായി 50 കോടി വകയിരുത്തി.
കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി - സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, പരിശീലന കേന്ദ്രങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള സൗകര്യവും വികസിപ്പിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി.
കേരള സില്‍വര്‍ ഇക്കോണമി - വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതികള്‍. വയോജന വകുപ്പിനായി 10 കോടി രൂപ വകയിരുത്തി. വയോജന പരിപാലനത്തിനായി കെയര്‍ ഗിവര്‍ പദ്ധതി.
വാണിജ്യ സംരംഭങ്ങള്‍ക്കായി ഭൂമി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കും. വലിയ പദ്ധതികള്‍ക്കായി ലാന്‍ഡ് പൂളിങ്. കിന്‍ഫ്രയും ഇന്‍കലും ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കും.
കൊച്ചിയില്‍ ഫിലിം സിറ്റി
മലയാളം എഐ സംരംഭം ആരംഭിക്കും, 10 കോടി രൂപ മാറ്റിവെയ്ക്കും
പ്രവാസി ഇൻവെസ്റ്റ്മന്റ് ഫണ്ട് രൂപീകരിക്കും.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.
പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.
വനം വന്യജീവി സംരക്ഷണത്തിന് 240.80 കോടി രൂപ മാറ്റിവെയ്ക്കും
മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലീറ്ററാക്കി ഉയർത്തും.
സ്കൂളുകളിൽ പൗൾട്രി ക്ലബ്. ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ.
ഓണ്‍ലൈന്‍ ഗ്രാമസഭ -ഗ്രാമസഭയില്‍ നേരിട്ട് എത്താനാകാത്തവര്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും.
വിലങ്ങാട് പാക്കേജ് -ഉരുള്‍പൊട്ടലില്‍ വിലങ്ങാട് വില്ലേജിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പാക്കേജ്. ഇതിനായി 5 കോടി വകയിരുത്തി.
പിന്നാക്ക ജില്ലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ്, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ പ്രഖ്യാപിച്ചു.
പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണ വകുപ്പിനെ പ്രോത്സാഹിക്കുന്നതിനായി പ്രത്യേക പദ്ധതി
ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും - ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 589.39 കോടി രൂപ വകയിരുത്തി. ഇതില്‍ 168 കോടി തീരദേശ സംരക്ഷണത്തിനും ബാക്കി ജലസേചന പദ്ധതിക്കുമാണഅ വകയിരുത്തിയത്.
വ്യവസായ മേഖലയ്ക്ക് ആകെ വിഹിതം 1115.48 കോടി രൂപ. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്കും ധാതു വ്യവസായങ്ങള്‍ക്കും തുക വകയിരുത്തി.
പരമ്പരാഗത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ധനസഹായം നല്‍കും.
ഗതാഗത മേഖലയ്ക്ക് 1578.8 കോടി രൂപ വകയിരുത്തി. ഉള്‍നാടന്‍ ജല ഗതാഗതം ഉള്‍പ്പെടെ മെച്ചപ്പെടുത്താന്‍ പദ്ധതിയൊരുക്കും. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക പദ്ധതി.
ടൂറിസം മേഖലയെ വ്യവസമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കും. തോട്ടം മേഖലയെ വിനോദസഞ്ചാരത്തിന് അനുകൂലമാക്കുന്ന നിയമഭേദഗതി കൊണ്ടുവരും. തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും.
ജവാഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംപര്‍ - ശാസ്ത്ര ബോധം വളര്‍ത്താനും കേരളത്തെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതിക്കായി 25 കോടി വകയിരുത്തി.
വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റുകള്‍ സമയബന്ധിതമായി നടപ്പാക്കും.ഭിന്നശേഷിക്കാര്‍ക്ക് പൊതു ഇടങ്ങളില്‍ റാംപ് അടക്കമുള്ള സൗകര്യങ്ങള്‍. അര്‍ഹമായ സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.
കായിക, യുവജന മേഖലയ്ക്ക് 177 കോടി. കോളജ് ക്യാംപസുകളിലെ കളിസ്ഥലങ്ങള്‍ ഉപയോഗക്ഷമമാക്കും. 2036ലെ ഒളിംപിക്‌സിന് കായിക താരങ്ങളെ യോഗ്യരാക്കാന്‍ വിഷന്‍ 2036 പദ്ധതി നടപ്പാക്കും.
ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കും.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ മകൾക്കൊപ്പം പദ്ധതി.
ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന - 2076 കോടി വകയിരുത്തി. ചികിത്സാച്ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. കാസര്‍കോട്, വയനാട്, മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കേളജുകളിലെ സൗകര്യം മെച്ചപ്പെടുത്തും. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് പ്രവര്‍ത്തന ക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. 100 കോടി വകയിരുത്തി. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ റീച്ച് കേരള പദ്ധതി.
കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കും. ആദിവാസികള്‍ക്ക് ചികിത്സാ പദ്ധതി നടപ്പാക്കും. 40 കഴിഞ്ഞവര്‍ക്ക് രോഗ നിര്‍ണയം വേഗത്തിലാക്കാന്‍ പ്രത്യേക സെന്ററുകള്‍ ആരംഭിക്കും. മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ജനറൽ ആശുപത്രിയാക്കും. മലപ്പുറത്ത് കാൻസർ സെന്റർ.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ അബ്കാരി നിയമം ഭേദഗതി ചെയ്തിരുന്നു. 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഇതില്‍ പരിഗണിച്ചത്. 10 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 125 ശതമാനവും 10-20 ശതമാനം വരെ 175 ശതമാനവും നികുതി ഏര്‍പ്പെടുത്തി.
പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനായി സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ്സുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് നിരക്കും ട്രെയിലര്‍ വാഹനങ്ങളുടെ നികുതി നിരക്കും കുറച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കുറച്ചിട്ടുണ്ട്.
സലിം കുമാറിന് എറണാകുളത്ത് സ്മാരകം നിർമിക്കാൻ 1 കോടി
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ മുടക്കമില്ലാതെ നൽകും. മെഡിസെപ്പ് പരിഷ്കരിക്കും.
ശ്രീനാരായണ ഗുരുദേവന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും. ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മോനോൻ സ്മാരകം.
ഗവേണൻസ് വിത്ത് എംപതി കാഴ്ചവച്ച് പുതുയുഗ വികസിത കേരളം ഒരുമിച്ച് സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ/ ഡി.ആര്‍ എന്നിവ മുടക്കം കൂടാതെ നല്‍കും. മെഡി സെപ് പരിഷ്‌ക്കരിക്കും. അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയിലെ അവ്യക്തത പരിശോധിച്ച് എന്‍പിഎസ് സംവിധാനം പരിഷ്‌ക്കരിക്കും.
കെയുഡബ്ല്യുജെ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
'പുതുതലമുറ ലഹരി വസ്തുക്കള്‍' ഉള്‍പ്പടെ എല്ലാത്തരം ലഹരി വസ്തുക്കളും തിരിച്ചറിയാനാകുന്ന വിധത്തിലുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ എല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭ്യമാക്കും. ഓപ്പറേഷന്‍ തൂഫാന്‍ വ്യാപിപ്പിക്കും.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി, ശ്രുതിതരംഗം, സ്‌നേഹപൂര്‍വ്വം, സ്‌നേഹസ്പര്‍ശം, താലോലം, ക്യാന്‍സര്‍ സുരക്ഷ, സ്‌നേഹ സാന്ത്വനം, പകല്‍വീട്, വയോമിത്രം, ആശ്വാസകിരണം, സുകൃതം അടക്കമുള്ള പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമാക്കും.
കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി ചെലവിലെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവയ്ക്കാന്‍ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തി കബളിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി
പതിനായിരത്തോളം എം.എസ്.എം.ഇ. സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീമിന് രൂപം നല്‍കും. ഇവര്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, വിദഗ്ധ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ നല്‍കുന്നതിനായി ടെക്‌നോ-മെന്റര്‍ / മാനേജ്-മെന്റര്‍ മാരുടെ സഹായം ഉറപ്പാക്കും.
ബജറ്റില്‍ മുന്‍ സര്‍ക്കാരിനെ താഴ്്ത്തിക്കെട്ടാന്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന വിമര്‍ശനം തെറ്റെന്ന് തെളിഞ്ഞുയ ട്രഷറിയില്‍ 600 കോചി ബാക്കിവെച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിഞ്ഞത്. സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ബജറ്റെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates