കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും, ലോക മാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയാക്കും; മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

അഞ്ചു വര്‍ഷത്തിനകം ലോക മാരിടൈം ഭൂപടത്തില്‍ കേരളത്തെ വന്‍ ശക്തിയാക്കാന്‍ മിഷന്‍ സമുദ്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍
VD Satheesan Budget|Kerala Budget 2026
VD Satheesan Budget|Kerala Budget 2026
Edited By:
Updated on
1 min read

തിരുവനന്തപുരം: അഞ്ചു വര്‍ഷത്തിനകം ലോക മാരിടൈം ഭൂപടത്തില്‍ കേരളത്തെ വന്‍ ശക്തിയാക്കാന്‍ മിഷന്‍ സമുദ്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തെ ഒരു പോര്‍ട്ട് സിറ്റിയായാണ് വിഭാവനം ചെയ്യുന്നത്. റോഡ്, റെയില്‍, സമുദ്രം ഉള്‍നാടന്‍ ജലപാതകള്‍ , നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവയെയെല്ലാം ബന്ധിപ്പിച്ച് കൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി കന്നിബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സമ്പ്ദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വന്‍കിട നിക്ഷേപം ആകര്‍ഷിക്കും. ഖജനാവില്‍ പണം കണ്ടെത്താന്‍ പരമ്പരാഗത വഴികള്‍ മാത്രം പോരാ. കേരളത്തിന് 600 കിലോമീറ്റര്‍ തീരദേശമുണ്ട്. രണ്ടു അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഒരു കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍, 17 മറ്റു തുറമുഖങ്ങള്‍, ജലസ്രോതസ്സുകള്‍ എന്നിവ ഉണ്ട്. അഞ്ചു വര്‍ഷത്തിനകം ലോക മാരിടൈം ഭൂപടത്തില്‍ വന്‍ ശക്തിയാക്കാന്‍ മിഷന്‍ സമുദ്ര നടപ്പിലാക്കും. കേരളത്തെ ഒരു പോര്‍ട്ട് സിറ്റിയായാണ് വിഭാവനം ചെയ്യുന്നത്. റോഡ്, റെയില്‍, സമുദ്രം ഉള്‍നാടന്‍ ജലപാതകള്‍ , നിര്‍മ്മാണ മ്േഖലകള്‍ ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവയെയെല്ലാം ബന്ധിപ്പിച്ച് കൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും. വിഴിഞ്ഞ തുറമുഖത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ബാലരാമപുരം- വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍, വിഴിഞ്ഞം നാവായികുളം ഔട്ടര്‍ റിങ് പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടപ്പിലാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ക്ക് ചുറ്റും നിര്‍മ്മാണ മേഖലകള്‍, സ്റ്റഫിങ് സെന്ററുകള്‍, ഡ്രൈ പോര്‍ട്ട് എന്നിവ ആരംഭിക്കും. ഗ്രീന്‍ ബങ്കറിങ് സേവനം നല്‍കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

VD Satheesan Budget|Kerala Budget 2026
Kerala Budget 2026 Live: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ്, ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപ
Summary

Kerala Budget 2026 Announcements: Vd Satheeshan announced that Kerala to become a port city

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com