ഓസ്‌ലോ: നോർവേ ചെസ് ടൂർണമെന്റിൽ ചരിത്രം കുറിച്ചു ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആര്‍ പ്രഗ്നാനന്ദ. ടൂർണമെന്റിന്റെ ചരിത്രത്തിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് 20-കാരനായ പ്രഗ്നാനന്ദ സ്വന്തമാക്കിയത്. അവസാന റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കെയ്‌മെറിനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദ കിരീടം ഉറപ്പിച്ചത്.
അവസാന ദിവസത്തെ മത്സരങ്ങൾക്ക് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന പ്രഗ്നാനന്ദയ്ക്ക് കിരീടസാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്നു. നിർണായക മത്സരത്തിൽ ക്ലാസിക്കൽ വിഭാഗത്തിൽ കെയ്‌മെറെ പരാജയപ്പെടുത്തിയ താരം നിർണായകമായ മൂന്ന് പോയിന്റുകൾ സ്വന്തമാക്കി. ഇതോടെ 18 പോയിന്റുമായി പ്രഗ്നാനന്ദ പട്ടികയിൽ ഒന്നാമതെത്തി.
2013ൽ ആരംഭിച്ച നോർവേ ചെസ് ടൂർണമെന്റിൽ ഇന്ത്യൻ ചെസിന്റെ ഇതിഹാസമായ വിശ്വനാഥൻ ആനനന്ദിനോ നിലവിലെ ലോക ചാംപ്യനായ ഡി ഗുകേഷിനോ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ പ്രഗ്നാനന്ദയുടെ ഈ വിജയം ഇന്ത്യൻ ചെസ് ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തുന്ന ഒന്നായി മാറിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates