സ്‌റ്റേഡിയം ജീവനക്കാര്‍ സമരത്തിന്; ലോകകപ്പിന് മുന്നേ അമേരിക്കയ്ക്കു തലവേദന

Stadium workers near Los Angeles vote to authorize a strike days before the World Cup begins .
സോഫി സ്റ്റേഡിയം
Updated on
1 min read

ഇംഗ്ലിവുഡ്: ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ അമേരിക്കയില്‍ സമര ആഹ്വാനവുമായി ലോസ് ഏഞ്ചല്‍സിലെ സ്‌റ്റേഡിയം ജീവനക്കാര്‍. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ കാലിഫോര്‍ണിയയിലെ ഇംഗ്ലിവുഡിലുള്ള സോഫി സ്റ്റേഡിയത്തിലെ 2,000ത്തോളം ബാര്‍ടെന്‍ഡര്‍മാര്‍, സെര്‍വര്‍മാര്‍, പാചകക്കാര്‍, ക്ലീനിങ് സ്റ്റാഫ് ജോലിക്കെത്തുമോ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

സ്റ്റേഡിയത്തിലെ ഭക്ഷ്യ സേവന ദാതാക്കളുമായുള്ള കരാര്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതോടെയാണ് ജീവനക്കാര്‍ സമരത്തിലേക്കെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ലോസ് ഏഞ്ചല്‍സിനടുത്തുള്ള സ്റ്റേഡിയത്തില്‍ പരാഗ്വേയ്ക്കെതിരായ യുഎസിന്റെ ആദ്യ ലോകകപ്പ് മത്സരം നടക്കാനിരിക്കെയാണ് പണിമുടക്കിനെ പിന്തുണച്ച് ജീവനക്കാര്‍ വോട്ടുചെയ്തത്.

Stadium workers near Los Angeles vote to authorize a strike days before the World Cup begins .
ഒരോവറിലെ ആറ് പന്തും... 6, 6, 6, 6, 6, 6... 2 കിടിലൻ സെഞ്ച്വറികളും! ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് കുശാൽ; നേട്ടത്തിൽ സഞ്ജുവിനൊപ്പം

തൊഴിലാളികളുമായി കരാറിലെത്തിയില്ലെങ്കില്‍ ജൂണ്‍ 12 ന് പണിമുടക്കുമെന്ന് യൂണിയന്‍ അംഗം യോലാന്‍ഡ ഫിയറോ പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ കുടിയേറ്റ നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളവും സുരക്ഷയും സംബന്ധിച്ച് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'ജോലിക്കാര്‍ക്ക് വാടക നല്‍കാന്‍ മതിയായ വരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സുമെന്റിന്റെ നടപടി നേരിടേണ്ടി വരുന്നത്. ലോസ് ഏഞ്ചല്‍സിന് ലോകകപ്പ് കൊണ്ട് എന്താണ് പ്രയോജനം? യുണൈറ്റ് ഹിയര്‍11 സഹ-പ്രസിഡന്റ് കര്‍ട്ട് പീറ്റേഴ്സണ്‍ പറഞ്ഞു.

Summary

Stadium workers near Los Angeles vote to authorize a strike days before the World Cup begins .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com