ജെറമി ഡോകുവിന്‍റെ കിടിലന്‍ ഗോള്‍ വലയിലേക്ക് എക്സ്
Sports

പ്രീമിയര്‍ ലീഗില്‍ പോര് മുറുകുന്നു; ലാലിഗയില്‍ ബാഴ്‌സയും റയലും ഒപ്പത്തിനൊപ്പം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ ടീമുകള്‍ക്ക് 17 വീതം പോയിന്റുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചു കയറി. വെസ്റ്റ് ഹാം യുനൈറ്റഡും വിജയ വഴിയില്‍. ലെയ്‌സ്റ്റര്‍ സിറ്റി 1-0ത്തിനു ബേണ്‍മത്തിനെ വീഴ്ത്തി.

കോവാസിചിന്റെ ഇരട്ട ഗോള്‍

കോവാസിച്

ഫുള്‍ഹാമിനെതിരെ 3-2ന്റെ ജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. ഫുള്‍ഹാം കട്ടയ്ക്ക് പൊരുതിയതോടെ പോരാട്ടം ആവേശകരമായി. മറ്റിയോ കോവാസിചിന്റെ ഇരട്ട ഗോളുകളാണ് നിര്‍ണായകമായത്. ജെറമി ഡോകു നേടിയ ഗോള്‍ ജയവും ഉറപ്പിച്ചു. 32, 47 മിനിറ്റുകളിലാണ് കോവാസിചിന്റെ ഗോളുകള്‍. 82ാം മിനിറ്റില്‍ ഡോകു മൂന്നാം ഗോളും നേടി. 26ാം മിനിറ്റില്‍ ആന്ദ്രെ പെരേരയിലൂടെ ഫുള്‍ഹാം ലീഡെടുത്ത് സിറ്റിയെ ഞെട്ടിച്ചു. 88ാം മിനിറ്റില്‍ മുനിസിലൂടെ അവര്‍ വീണ്ടും സിറ്റിയുടെ നെഞ്ചിടിപ്പേറ്റി രണ്ടാം ഗോള്‍ വലയിലിട്ടു. സമനില സാധ്യത പിന്നീട് സിറ്റി പ്രതിരോധിച്ചു.

ലീഡ് വഴങ്ങി, 3 മടക്കി ഗണ്ണേഴ്‌സ്

ബുകായോ സക

സതാംപ്ടനെതിരെ ആഴ്‌സണല്‍ തകര്‍പ്പന്‍ ജയമാണ് പിടിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ 55ാം മിനിറ്റില്‍ സതാംപ്ടനാണ് മുന്നിലെത്തിയത്. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഹവേട്‌സിലൂടെ ആഴ്‌സണല്‍ സമനില പെട്ടെന്നു തന്നെ സ്വന്തമാക്കി. പിന്നീട് ഗബ്രിയേല്‍ മാര്‍ടിനെല്ലി 68ാം മിനിറ്റിലും 88ാം മിനിറ്റില്‍ ബുകായോ സകയുമാണ് ശേഷിച്ച ഗോളുകള്‍ വലയിലാക്കി പീരങ്കിപ്പടയ്ക്ക് മിന്നും ജയം സമ്മാനിച്ചത്.

21 പോയിന്റുകള്‍

റയല്‍ താരങ്ങള്‍

സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും. ഇരു ടീമുകള്‍ക്കും 21 പോയിന്റുകള്‍. റയലിനേക്കാള്‍ ഒരു കളി കുറച്ചാണ് ബാഴ്‌സ കളിച്ചത്. റയല്‍ മാഡ്രിഡ് 9ാം പോരില്‍ വിയാറയലിനെ വീഴ്ത്തി. 2-0ത്തിനാണ് ജയം. ബാഴ്‌സ ഇന്ന് അലാവസുമായി ഏറ്റുമുട്ടും. ജയിച്ചാല്‍ അവര്‍ക്ക് 3 പോയിന്റ് ലീഡ് പിടിക്കാം.

കോണ്ടെയുടെ നാപ്പോളി

വിജയം ആഘോഷിക്കുന്ന നാപ്പോളി താരങ്ങള്‍

ഇറ്റാലിയന്‍ സീരി എയില്‍ അന്റോണിയോ കോണ്ടെയുടെ കീഴില്‍ നാപ്പോളി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. കോമോയെ അവര്‍ 3-1നു വീഴ്ത്തി. കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ സ്‌കോട്ട് മക്ക് ടോമിനയിലൂടെ നാപ്പോളി മുന്നിലെത്തി. റൊമേലു ലുകാകു, ഡേവിഡ് നെരെസ് എന്നിവരും പട്ടിക തികച്ചു.

മാര്‍ക്കസ് തുറാമിന് ഹാട്രിക്ക്

തുറാമിന്‍റെ ഹെഡ്ഡര്‍

ഇന്റര്‍ മിലാനും വിജയം സ്വന്തമാക്കി മുന്നോട്ട്. മാര്‍ക്കസ് തുറാമിന്റെ ഹാട്രിക്ക് ഗോളുകളാണ് ഇന്ററിന്റെ ജയം ഉറപ്പാക്കിയത്. പോയിന്റ് പട്ടികയില്‍ അവര്‍ രണ്ടാം സ്ഥാനത്ത്. ടൊറിനോയ്‌ക്കെതിരെ ഇന്റര്‍ 3-2നു വിജയം സ്വന്തമാക്കി. 20ാം മിനിറ്റില്‍ ടൊറിനോ താരം മരിപന്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയതോടെ അവര്‍ 10 പോരായാണ് പിന്നീട് കളിച്ചത്.

മൊണാക്കോ തലപ്പത്ത്

ജോര്‍ജ് ഇലനിഖേന

ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോ ഒന്നാം സ്ഥാനത്ത്. പാരിസ് സെന്റ് ജെര്‍മെയ്‌നെ പിന്തള്ളിയാണ് അവര്‍ തലപ്പത്തേക്ക് കയറിയത്. റെന്നെസിനെതിരായ പോരില്‍ മൊണാക്കോ 2-1നു വിജയം സ്വന്തമാക്കി. അഡി ഹട്ടറുടെ കീഴില്‍ മികച്ച ഫുട്‌ബോളാണ് മൊണാക്കോ കളിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT