അവസാന നിമിഷം മാഞ്ചസ്റ്ററിന് ആശ്വാസ ജയം 
Sports

അവസാന നിമിഷം മാഞ്ചസ്റ്ററിന് ആശ്വാസ ജയം; റൂബന്‍ അമോറിന് ജീവന്‍ തിരിച്ചു കിട്ടി

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കണ്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നില്ല ഓള്‍ഡ് ട്രാഫൊര്‍ഡില്‍ കണ്ടത്.

അഭിലാഷ് വിഎസ്‌

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിച്ച ടോട്ടന്‍ഹാം സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി. മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരായി കളിച്ച അതേ ടീം തന്നെയാണ് കളത്തിലിറങ്ങിയത്. അറ്റാക്കിങ് സ്‌റ്റൈലില്‍ കളിച്ചിട്ടും ടോട്ടല്‍ ഹാം ബൗർൺമൗതിനോട് പരാജയപ്പെട്ടു. അഞ്ച് മിനിറ്റില്‍ ഈവനില്‍സണ്‍ നേടിയ ഗോളിലൂടെയായിരുന്നു ബൗർൺമൗതിന്റെ വിജയം. ഈവനില്‍സണ്‍ ആണ് കളിയിലെ താരം. ടോട്ടന്‍ഹാമന്റെ ഒരു ഷോട്ട് ആണ് ടാര്‍ഗറ്റ് ഇല്‍ പോയത്. കളിയില്‍ ഭൂരിഭാഗം നേരം പന്ത് കൈവശം വച്ചത് ടോട്ടന്‍ ഹാം ആയിരുന്നെങ്കിലും നല്ല ഗെയിം പ്ലാനും മൂര്‍ച്ചയേറിയ അറ്റാക്കിങ് ബൗര്‍ണ്‍മൗതിന്റെത് ആയിരുന്നു

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ബേണ്‍ലി

റൂബന്‍ അമോറിന് ജീവന്‍ തിരിച്ചു കിട്ടിയ മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാനനിമിഷം ആശ്വാസജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബേണ്‍ലിയെ തോല്പിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കണ്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നില്ല ഓള്‍ഡ് ട്രാഫൊര്‍ഡില്‍ കണ്ടത്. ഒരു ടീം ആയി എങ്ങനെ കളിക്കണം എന്നുള്ളത് അവര്‍ കാണിച്ചു തന്നു. അത്യന്തം ആവേശകരമായിരുന്നു മത്സരം. യുണൈറ്റഡ് ഇരു പകുതികളിലും ഒരു പോലെ പോരാടിയ മത്സരം എന്നു വേണം പറയാന്‍. 26 ഷോട്ടുകള്‍ ആണ് പോസ്റ്റിലേക്ക് തൊടുത്തത് അതില്‍ 6 ഷോട്ടുകള്‍ ടാര്‍ഗറ്റ് ഇല്‍. 90 മിനിറ്റ് ഇരു ടീമുകളും സമനിലയില്‍ തുടര്‍ന്നപ്പോള്‍ അധികസമയത്തായിരുന്നു ഗോള്‍ പിറന്നത്. 94ാം മിനിറ്റില്‍ ഡോണ്ട് മിനിറ്റില്‍ മാഞ്ചസ്റ്റര്‍ താരത്തിന്റെ ജേഴ്സി പിടിച്ചു വലച്ചതിനു വാറിലൂടെ പെനാല്‍റ്റി അനുവദിക്കുകായയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കിയ ബ്രൂണോ തന്നെ വീണ്ടും കിക്ക് എടുക്കാന്‍ വന്നത് യുണൈറ്റഡ് ഫാന്‍സിനെ ഒന്ന് ചൊടിപ്പിച്ചെങ്കിലും അദ്ദേഹം അത് വളരെ മനോഹരമായി ഗോള്‍ ആക്കി മാറ്റി.

ചെല്‍സി - ഫുള്‍ഹാം

ചെല്‍സിയുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാഫ് ബ്രിഡ്ജില്‍ ഫുള്‍ ആമിനെ 2 -0ന് തോല്‍പ്പിച്ച് ചെല്‍സി രണ്ടാം സ്ഥാനത്ത്. ഫുള്‍ഹാമിന് എല്ലാം പിഴച്ചമത്സരമായിരുന്നു. ജോ പെഡ്രോ ആണ് ചെല്‍സിക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലെ 56ാം മിനിറ്റില്‍ ചെല്‍സിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി എന്‍സോ ഫെര്‍ണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചു. മത്സരത്തില്‍ ചെല്‍സിക്ക് എടുത്തുപറയാവുന്നതായി ഒന്നും ഇല്ല. ജോ പെഡ്രോ ഒഴിച്ച് ബാക്കിയാരും നന്നായി പെര്‍ഫോം ചെയ്തു എന്ന് പറയാനാവില്ല.

(മുൻ സന്തോഷ് ട്രോഫി താരവും വാട്സൻ ഫുട്ബോൾ അക്കാദമി (Wattsun Football Academy) യുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)

Manchester United clinched a dramatic 3-2 win over Burnley, while Tottenham fell to their first defeat of the season against Bournemouth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

'60 അടി ഉയരത്തിൽ നിന്ന് വീണ് വോക്കൽ കോഡ് തകർന്നു; ഇടുപ്പിൽ നിന്ന് എല്ല് എടുത്തുവച്ചാണ് അതുറപ്പിച്ചത്'

SCROLL FOR NEXT