പൃഥ്വി ഷാ  
Sports

ഇരട്ടസെഞ്ച്വറിക്കരികെ പുറത്തായി, മുംബൈ താരങ്ങള്‍ക്ക് നേരെ ബാറ്റുവീശി പ്രകോപനം, പൃഥ്വി ഷാ വീണ്ടും വിവാദത്തില്‍

കരിയറിന്റെ തുടക്കം മുതല്‍ കളിച്ചിരുന്ന മുംബൈ വിട്ട് ഷാ ഇത്തവണ മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രഞ്ജി ട്രോഫി സീസണിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ മൈതാനത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പൃഥ്വി ഷാ വീണ്ടും വിവാദത്തില്‍. മുംബൈ മഹാരാഷ്ട്ര സന്നാഹ മത്സരത്തിനിടെയായിരുന്നു സംഭവം.

സന്നാഹ മത്സരത്തില്‍ മുംബൈക്കെതിരേ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഷാ പുറത്തെടുത്തത്. 220 പന്തില്‍ 181 റണ്‍സെടുത്ത ഷാ ഒടുവില്‍ സര്‍ഫറാസ് ഖാന്റെ സഹോദരന്‍ മുഷീര്‍ ഖാന്റെ പന്തിലാണ് പുറത്താകുന്നത്. പുറത്തായതിനു പിന്നാലെ മുഷീറിന്റെ ആഘോഷവും മുംബൈ താരങ്ങളുടെ പരിഹാസവും ഷായെ പ്രകോപിപ്പിക്കുകയായിരുന്നു.

പിന്നാലെ വാക്കേറ്റം ഉണ്ടാകുകയും കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു. മുന്‍ ടീം അംഗങ്ങളെ ബാറ്റുവീശി അടിക്കാനൊരുങ്ങിയ ഷായെ, സഹ ബാറ്ററാണ് തടഞ്ഞത്. മുഷീറിന്റെ കോളറില്‍ ഷാ പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. അംപയര്‍മാര്‍ ഇടപ്പെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കരിയറിന്റെ തുടക്കം മുതല്‍ കളിച്ചിരുന്ന മുംബൈ വിട്ട് ഷാ ഇത്തവണ മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. മോശം ഫോമും അച്ചടക്കമില്ലായ്മയും കാരണം മുംബൈ ടീം താരത്തെ കഴിഞ്ഞ സീസണില്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. പിന്നാലെ ഷാ ടീം വിടുകയുമായിരുന്നു. മോശം ഫോം കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ ഷാ കളത്തിനകത്തും പുറത്തും മോശം പെരുമാറ്റം കാരണം കുപ്രസിദ്ധനാണ്.

Prithvi Shaw Swings Bat At Mumbai Players

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ഈ രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ ദിവസം, പുതിയ ജോലി ലഭിക്കാൻ സാധ്യത

സിനിമാ സ്റ്റൈലിലുള്ള അറസ്റ്റ്; പൊലീസ് പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും കീഴടക്കിയത് കോടതി മുറിക്കുള്ളില്‍ നിന്ന്

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

എട്ട് വര്‍ഷം, സമാനതകളില്ലാത്ത നിയമ പോരാട്ടം, വിവാദം; നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍ വഴികള്‍

SCROLL FOR NEXT