ഫോട്ടോ:രാജസ്ഥാന്‍ റോയല്‍സ്‌, ട്വിറ്റർ 
Sports

സൈക്കോ രാജസ്ഥാന്‍! ആദ്യം മുംബൈക്ക് പ്രതീക്ഷ നല്‍കി, പിന്നെ വാതിലടച്ചു

ഇവിടെ മുംബൈക്ക് ആശ നല്‍കിയും പിന്നാലെ അത് തല്ലി കെടുത്തുകയും ചെയ്ത രാജസ്ഥാനെ ട്രോളിയാണ് ആരാധകര്‍ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പിഎല്‍ പ്ലേഓഫ് ചിത്രം ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. 12 പോയിന്റുമായി നില്‍ക്കുന്ന മുംബൈക്ക് മുന്‍പില്‍ ഇനിയും ഒരു മത്സരം ഉണ്ടെങ്കിലും നാലാം സ്ഥാനം കൊല്‍ക്കത്തയ്ക്ക് സ്വന്തം. ഇവിടെ മുംബൈക്ക് ആശ നല്‍കിയും പിന്നാലെ അത് തല്ലി കെടുത്തുകയും ചെയ്ത രാജസ്ഥാനെ ട്രോളിയാണ് ആരാധകര്‍ എത്തുന്നത്. 

10 പോയിന്റുമായി നാല് ടീമുകള്‍ നില്‍ക്കുന്ന സമയമാണ് മുംബൈയോട് രാജസ്ഥാന്‍ തോല്‍ക്കുന്നത്. ഇതോടെ രാജസ്ഥാന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ മങ്ങുകയും മുംബൈയുടേത് ഉയരുകയും ചെയ്തു. എന്നാല്‍ മുംബൈക്ക് പ്ലേഓഫില്‍ കടക്കണം എങ്കില്‍ കൊല്‍ക്കത്തയെ രാജസ്ഥാന്‍ തോല്‍പ്പിക്കേണ്ടിയിരുന്നു. 

മുംബൈയോട് തോറ്റ അതേ നിലയില്‍ കൊല്‍ക്കത്തയോടും രാജസ്ഥാന്‍ പൊട്ടി. ഇതോടെ മുംബൈയുടെ ഐപിഎല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. മുംബൈ ഇന്ന് ഹൈദരാബാദിന് എതിരെ ഇറങ്ങുന്നുണ്ട്. എന്നാല്‍ അതില്‍ മുംബൈ ജയിച്ചാലും നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ കൊല്‍ക്കത്ത പ്ലേഓഫില്‍ കയറും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT