ഏഷ്യന്‍ ഗെയിംസില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് പിടി ഉഷ  ഫെയ്‌സ്ബുക്ക്‌
Sports

യോഗ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്ന് പിടി ഉഷ

കായികരംഗത്തെ വലിയ മത്സരങ്ങളില്‍ യോഗ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കേണ്ടതുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഏഷ്യന്‍ ഗെയിംസില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ. ശാരീരികവും മാനസികവുമായ ആരോഗ്യം വളര്‍ത്തുന്ന യോഗ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റ് രാജ രണ്‍ധീര്‍ സിങിന് പിടി ഉഷ കത്തയച്ചു. ഒരു കായിക വിനോദമെന്ന നിലയില്‍ യോഗ ഉള്‍പ്പെടുത്തുകയെന്നത് എല്ലാവരെയും ആകര്‍ഷിക്കുന്നതായിരിക്കുമെന്ന് ഉഷ കത്തില്‍ പറയുന്നു.

ഖേലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമായിരുന്നു യോഗ. അതിന്റെ വിജയം കണ്ട് ഗോവയിലെ ദേശീയ ഗെയിംസ് സംഘാടകര്‍ പരിപാടിയുടെ ഭാഗമായി മല്ലഖംഭയും യോഗയും ഉള്‍പ്പെടുത്തിയിരുന്നതായും ഉഷ പറഞ്ഞു.ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലും യോഗ ഉള്‍പ്പെടുത്താന്‍ തയ്യാറാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പിടി ഉഷ പറഞ്ഞു.

ലോകമാകെ ജൂണ്‍ 21ന് പത്താം അന്താരാഷ്ട്രയോഗാദിനം ആഘോഷിച്ചു. വലിയ സ്വീകാര്യതയാണ് യോഗയ്ക്ക് ലഭിക്കുന്നത്. കായികരംഗത്തെ വലിയ മത്സരങ്ങളില്‍ യോഗ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കേണ്ടതുണ്ട്. യോഗയുടെ ആത്മീയ ഭവനം എന്ന നിലയില്‍ ഈ കായിക ഇനം ഏഷ്യന്‍ ഗെയിംസിലും അവസാനം ഒളിമ്പിക്‌സിലും ഉള്‍പ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും പിടി ഉഷ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന ആയത്തെ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്വാഗതം ചെയ്തതായും യോഗയെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമാക്കുന്നതോടെ ഒളിമ്പിക്‌സിലേക്കുള്ള ഉള്‍പ്പെടുത്താനുള്ള ആദ്യ ചുവടുവെയ്പ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞെന്നും ഉഷ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT