ചിത്രം: പിടിഐ 
Sports

‍പഞ്ചാബിനോടും മുട്ടുമടക്കി ചെന്നൈ; തുടർച്ചയായ മൂന്നാം തോൽവി 

ചെന്നൈ 18 ഓവറിൽ 126 റൺസിന് ഓൾ ഔട്ടായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 54 റൺസിന് തോൽപ്പിച്ച് പഞ്ചാബ് കിങ്‌സ്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ചെന്നൈ പരാജയപ്പെടുന്നത്. പഞ്ചാബ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 18 ഓവറിൽ 126 റൺസിന് ഓൾ ഔട്ടായി. 

20 ഓവറിൽ പഞ്ചാബ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. 32 പന്തിൽ അഞ്ചു വീതം ഫോറും സിക്സും പറത്തി  60 റൺസ് അടിച്ചുകൂട്ടിയ ലിയാം ലിവിങ്സ്റ്റൺ പഞ്ചാബ് ബാറ്റിങ് നിരയിൽ തിളങ്ങി. ഇതിനുപുറമേ രണ്ട് വിക്കറ്റും നേടി ലിവിങ്‌സ്റ്റൺ പഞ്ചാബിന്റെ വിജയശിൽപിയായി. മൂന്നാം വിക്കറ്റിൽ ഒ്നനിച്ച ശിഖർ ധവാൻ ലിവിങ്സ്റ്റൺ കൂട്ടുകെട്ട് 95 റൺസാണ് സ്കോർബോർഡിൽ ചേർത്തത്. 

ചെന്നൈയ്ക്ക് വേണ്ടി 57 റൺസെടുത്ത ശിവം ദുബെയും 23 റൺസ് നേടിയ എം എസ് ധോനിയും മാത്രമാണ് തിളങ്ങിയത്. ക്രിസ് ജോർദാനും ഡ്വെയ്ൻ പ്രെടോറിയസും രണ്ടു വീതം വിക്കറ്റെടുത്തു. മുകേഷ് ചൗധരി, ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് നേടി.

ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും ചെന്നൈ തോൽവിയറിയുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT