ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ,പാകിസ്ഥാന്‍ പതാകകളുമായി ആരാധകര്‍/ എഎഫ്പി
Sports

പോസ്റ്ററില്‍ പാകിസ്ഥാന്‍റെ പേരില്ല, ചര്‍ച്ചയായി പഞ്ചാബ് കിങ്സിന്‍റെ പോസ്റ്റ്

നിലവിലെ ചാമ്പ്യന്മാരുടെ രണ്ടാം മത്സരമെന്ന തലക്കെട്ടോടെയാണ് പഞ്ചാബ് കിങ്സ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യകപ്പില്‍ ഇന്ത്യ -പാകിസ്ഥാന്‍ പോരാട്ടങ്ങള്‍ നടക്കാനിരിക്കെ ഒരുവശത്ത് പ്രതിഷേധങ്ങള്‍ ശക്തമാണ്. പഹല്‍ഗാം ആക്രമണത്തെ ഉയര്‍ത്തിക്കാട്ടി ഇന്ത്യ, പാകിസ്ഥാനെതിരെ കളിക്കുന്നതിനെരിരെയാണ് ഒരുകൂട്ടര്‍ പ്രതിഷേധിക്കുന്നത്. വിഷയത്തില്‍ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സ്. ടീം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് മാച്ച് അനൗണ്‍സ്‌മെന്റില്‍ പോസ്റ്ററില്‍ പാകിസ്ഥാന്റെ പേര് നല്‍കാതെയാണ് പ്രതിഷേധിച്ചത്.

എതിര്‍ ടീം ആരാണെന്ന് വ്യക്തമാക്കാതെയാണ് പഞ്ചാബ് കിങ്സ് പോസ്റ്റര്‍ തയ്യാറാക്കിയത്. പോസ്റ്ററില്‍ ഇന്ത്യന്‍ ടീമിന്റെ ചിഹ്നമുണ്ട്. എന്നാല്‍ എതിര്‍ ടീമിന്റെ ഭാഗം ഒഴിഞ്ഞുകിടക്കുകയാണ്. അവിടെ പാകിസ്ഥാന്‍ ടീമിന്റെ ചിഹ്നമില്ല. എന്നാല്‍ സെപ്റ്റംബര്‍ 14-നാണ് മത്സരമെന്നും ദുബായിലാണ് മത്സരമെന്നും പറയുന്നുണ്ട്.

നിലവിലെ ചാമ്പ്യന്മാരുടെ രണ്ടാം മത്സരമെന്ന തലക്കെട്ടോടെയാണ് പഞ്ചാബ് കിങ്സ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റില്‍ കൂടുതല്‍ തീവ്രമായ പ്രതികരണങ്ങള്‍ നടത്തിയതോടെ ടീം എക്‌സ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ കമന്റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്യുകയും ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശമാണ് നല്‍കുന്നതെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. ഇത്തരം മത്സരങ്ങള്‍ സായുധ സേനയുടെയും രാജ്യത്തിന്റെയും മനോവീര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Punjab Kings' social media post on India- pak match, deliberately avoided naming Pakistan as the opponent

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രതിരോധ ഗവേഷണ മേഖലയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ആകാം, ഡിആർഡിഒ എൻ എസ് ടി എല്ലിൽ എൻജിനീയർമാർക്ക് അവസരം

RRTS - സെമി ഹൈസ്പീഡ് റെയിൽ; അറിയാം വ്യത്യാസങ്ങൾ

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

SCROLL FOR NEXT