PV Sindhu x
Sports

പിവി സിന്ധുവിന് നേട്ടം; 3 വര്‍ഷത്തിനു ശേഷം റാങ്കിങില്‍ മുന്നേറ്റം

ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 പോരാട്ടത്തില്‍ പ്രീക്വാര്‍ട്ടറില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ജക്കാര്‍ത്ത: രണ്ട് തവണ ഒളിംപിക് മെഡല്‍ സ്വന്തമാക്കിയ ഇന്ത്യയുടെ പിവി സിന്ധു തിരിച്ചു വരവിന്റെ പാതയില്‍. താരത്തിനു വനിതാ റാങ്കിങില്‍ മുന്നേറ്റം. 3 വര്‍ഷത്തിനു ശേഷമാണ് താരം ആദ്യ പത്ത് സ്ഥാനത്തിനുള്ളില്‍ എത്തുന്നത്. നിലവില്‍ പത്താം റാങ്കിലാണ് സിന്ധു എത്തിയത്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ ഏറ്റവും ുതിയ പട്ടികയിലാണ് നേട്ടം.

നടന്നു കൊണ്ടിരിക്കുന്ന ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 പോരാട്ടത്തില്‍ ആദ്യ റൗണ്ട് വിജയത്തിനു പിന്നാലെയാണ് നേട്ടം. തായ്‌ലന്‍ഡ് താരം ബുസനാന്‍ ഓങ്ബാംറുങ്ഫാനെ വീഴ്ത്തിയാണ് സിന്ധു പോരാട്ടം ജയിച്ചത്.

സ്‌കോര്‍: 25-23, 21-16. ജയത്തോടെ താരം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. നേരത്തെ 2023 ഒക്ടോബര്‍ 22നാണ് സിന്ധു അവസാനമായി റാങ്കിങിലെ ആദ്യ പത്തില്‍ എത്തിയത്.

PV Sindhu returned to the world top 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2026ലെ മികച്ച ഫുട്‌ബോള്‍ താരം ആര്?, ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മുന്നറിയിപ്പ്

Today's Rashi Phalam September 09|ദൂരയാത്രയ്ക്ക് അവസരം; പ്രണയബന്ധത്തിൽ സന്തോഷകരമായ അനുഭവം

അതിവേഗ റെയിൽ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം vs മാസം തോറുമുള്ള വരുമാന പദ്ധതി:15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?