Qatar defeats UAE to qualify for FIFA World Cup 2026 
Sports

കളിച്ച് നേടി ഖത്തര്‍, യുഎഇയെ വീഴ്ത്തി 2026 ലോകകപ്പിലേക്ക്

യുഎഇയെ 2-1 കീഴടക്കിയാണ് ഖത്തര്‍ ലോകകപ്പ് ബെര്‍ത്ത് ഉറപ്പിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ദോഹ: 2026 ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ഖത്തര്‍ പന്തുതട്ടും. 2022ല്‍ ആതിഥേയരായി ലോകകപ്പില്‍ കളിച്ച ഖത്തര്‍ ഇത്തവണ ഏഷ്യയില്‍ നിന്നും ഔദ്യോഗികമായി യോഗ്യത നേടിയാണ് ടൂര്‍ണമെന്റില്‍ എത്തുന്നത്. യുഎഇയെ 2-1 കീഴടക്കിയാണ് ഖത്തര്‍ ലോകകപ്പ് ബെര്‍ത്ത് ഉറപ്പിച്ചിരിക്കുന്നത്.

ലോകകപ്പിന് യോഗ്യത നേടാന്‍ യുഎഇക്ക് സമനില മതിയായിരുന്നു. ആദ്യ കളിയില്‍ ഒമാനെതിരെ ഗോള്‍ രഹിത സമനില നേടിയ ഖത്തറിന് വിജയം അനിവാര്യമായിരുന്നു. വാശിയേറിയ പോരാട്ടത്തില്‍ മത്സരത്തിന്റെ ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു.

രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റില്‍ അക്രം അഫീഫ് എടുത്ത ഫ്രീകിക്ക് ഹെഡ്ഡറിലൂടെ ബൗലം ഖൗഖി വലയിലെത്തിച്ചു. 73ാം മിനുറ്റില്‍ പെഡ്രോ മിഗ്വല്‍ രണ്ടാം ഗോളും നേടി. 88ാം മിനിറ്റില്‍ താരിഖ് സല്‍മാന്‍ ചുവപ്പുകാര്‍ഡുമായി പുറത്തായി. ഇഞ്ചുറി ടൈമിലെ എട്ടാം മിനിറ്റിലാണ് സുല്‍ത്താന്‍ ആദില്‍ യുഎഇയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ഖത്തറിന് പുറമെ സൗദി അറേബ്യയും 2026 ലോകകപ്പില്‍ ജിസിസിയില്‍ നിന്നും മത്സരത്തിനിറങ്ങും. ഇറാഖ് മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതാണ് സൗദി അറേബ്യക്ക് ഗുണമായത്. വിജയത്തോടെ, ഖത്തര്‍ നാലാം റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തി. ഖത്തറിന് ഒപ്പം ഓസ്ട്രേലിയ, ജപ്പാന്‍, ഇറാന്‍, ദക്ഷിണ കൊറിയ, ഉസ്ബെക്കിസ്ഥാന്‍, ജോര്‍ദാന്‍, സൗദി അറേബ്യ എന്നിവരും 2026 ലോകകപ്പില്‍ ഏഷ്യയില്‍ നിന്നും കളത്തിലിറങ്ങും.

AFC World Cup 2026 qualifying Qatar edged past the United Arab Emirates (UAE) with a 2–1 win. Qatar get qualification to next year’s tournament in the United States, Mexico, and Canada.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, രാഹുല്‍ പാലക്കാട്ടേക്ക്?; നാളെ വോട്ട് ചെയ്യാന്‍ എത്തിയേക്കും

രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം, രാഹുൽ പാലക്കാട്ടേക്ക്?, സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂർ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'മോദിജി പകുതി സമയവും രാജ്യത്തിന് പുറത്ത്, എന്തിന് രാഹുലിനെ വിമര്‍ശിക്കുന്നു'

7000 രൂപ കൈയില്‍ ഉണ്ടോ?, 12 ലക്ഷം രൂപ സമ്പാദിക്കാം; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു

SCROLL FOR NEXT