R Ashwin Against Early India Debut for Teen Star Sooryavanshi. RR/X
Sports

'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ അശ്വിൻ

മികച്ച പ്രകടനം നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ താരത്തിനെ ദേശിയ ടീമിലേക്ക് ഉടൻ പരിഗണിക്കണമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി പുറത്തെടുത്തത്. മത്സരത്തിൽ വൈഭവ് സൂര്യവംശി വെറും 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മികച്ച പ്രകടനം നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ താരത്തിനെ ദേശിയ ടീമിലേക്ക് ഉടൻ പരിഗണിക്കണമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്.

എന്നാൽ ഇത്തരമൊരു നീക്കം ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത് എന്നാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ പറയുന്നത്.

“ ഇത്തരത്തിലുള്ള ലക്ഷ്യങ്ങൾ ഇപ്പോൾ തന്നെ വൈഭവിന് നൽകരുത്. അവൻ ഇപ്പോഴും ഒരു കുട്ടിയാണ്. എം എസ് ധോനിക്ക് 45 മത്തെ വയസിലും ക്രിക്കറ്റ് കളിക്കാമെങ്കിൽ അവന് 40 വരെയെങ്കിലും ക്രിക്കറ്റ് കളിക്കാം. വൈഭവിന്റെ മുന്നിൽ രണ്ടര പതിറ്റാണ്ട് അവശേഷിക്കുന്നുണ്ട്. അവനെ സ്വാഭാവികമായി വളരാൻ അനുവദിക്കണം'' അശ്വിൻ പറഞ്ഞു

വൈഭവ് സൂര്യവംശി കൃത്യ സമയത്ത് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കും. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള എല്ലാ ക്വാളിറ്റിയും അവന് ഉണ്ട്. അവൻ ഒരു സാധാരണ താരമല്ലെന്നും അശ്വിൻ വ്യക്തമാക്കി.

'' അവൻ ദേശിയ ടീമിൽ എത്തും. അത് എപ്പോഴാണെന്ന് നമ്മൾ കാത്തിരിക്കണം. എന്തിനാണ് തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത്. അവന് 15 വയസ്സ് തികഞ്ഞപ്പോൾ 15 പന്തിൽ അര്‍ധ സെഞ്ച്വറി നേടി. മികച്ചൊരു താരമാണ് അവൻ. ഇത്തരം ചർച്ചകൾ ഇപ്പോൾ ആവശ്യമില്ല'' അദ്ദേഹം പറഞ്ഞു.

R Ashwin Against Early India Debut for Teen Star Sooryavanshi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

സൈബർ ലോകത്തെ ചതിക്കുഴികള്‍; പാൻ ഇന്ത്യൻ ത്രില്ലർ 'അച്യുത അവതാരം' ജൂണിൽ

'ആരെയും ഭയക്കില്ല; അരിഞ്ഞു വീഴ്ത്തും'; ദിവസങ്ങളോളം ഭക്ഷണവും ഉറക്കവും വേണ്ട; എന്താണ് ജിഹാദി ഡ്രഗ്‌സ് ?

എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട്; അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്‍

'തൃഷയെപ്പോലെ വിജയ്‌യുടെ കൂടെ പോകുമോ?'; വഷളന്‍ ചോദ്യം; ആഞ്ഞടിച്ച് മാളവിക മോഹനന്‍

SCROLL FOR NEXT