കഗിസോ റബാഡ  
Sports

ബുമ്രയെ 'ബൗള്‍ഡാക്കി' ദക്ഷിണാഫ്രിക്കന്‍ പേസര്‍; ടെസ്റ്റ് ബൗളിങില്‍ റബാഡ ഒന്നാമത്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഐസിസി റാങ്കിങ് പട്ടികയില്‍ ബുമ്രയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ റബാഡയെ തുണച്ചത്.

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ പിന്തള്ളി ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡ ഒന്നാമത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഐസിസി റാങ്കിങ് പട്ടികയില്‍ ബുമ്രയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ റബാഡയെ തുണച്ചത്.

റബാഡ ഒന്‍പത് വിക്കറ്റുകള്‍ നേടിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. ടെസ്റ്റിന്റെ ആദ്യദിനം തന്നെ അതിവേഗം മൂന്നൂറ് വിക്കറ്റുകള്‍ തികയ്ക്കുന്ന താരമെന്ന നേട്ടം 29കാരനായ കഗിസോ റബാഡ എത്തിപ്പിടിച്ചിരുന്നു.2018 ജനുവരിയിലും ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്ക് പട്ടികയില്‍ റബാഡ ഒന്നാമതായിരുന്നു.

ഹെറ്റ്‌മെയര്‍ തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

പട്ടികയില്‍ ജോഷ് ഹേസല്‍വുഡ് ആണ് രണ്ടാമത്. മൂന്നാമത് ബുമ്രയും നാലാമത് അശ്വിനുമാണ്. പാകിസ്ഥാന്‍ ഇടം കയ്യന്‍ സ്പിന്നര്‍ നൊമാന്‍ അലി പട്ടികയില്‍ ആദ്യമായി ആദ്യപത്തില്‍ പ്രവേശിപ്പിച്ചു. മിച്ചല്‍ സാന്റ്‌നറും ഗണ്യമായ മുന്നേറ്റം നടത്തി. ഇന്ത്യക്കെതിരെ കഴിഞ്ഞ ടെസ്റ്റിലെ പതിനൊന്ന് വിക്കറ്റ് നേട്ടമാണ് സാന്റ്‌നര്‍ക്ക് തുണയായത്.

യശസ്വി ജയ്‌സ് വാള്‍ മാത്രമാണ് ബാറ്റിങില്‍ ആദ്യപത്തില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരം. ബാറ്റിങില്‍ വിരാട് കോഹ് ലി ആദ്യപത്തുസ്ഥാനങ്ങൡ നിന്ന് പുറത്തായി. ആറ് സ്ഥാനങ്ങള്‍ പിന്തളളപ്പെട്ട കോഹ് ലി പട്ടികയില്‍ പതിനാലാമതാണ്. ഋഷഭ് പന്ത് പതിനൊന്നാം സ്ഥാനത്തേക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മ 24ാമതുമായി പിന്തള്ളപ്പെട്ടു. പട്ടികയില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; 'ആചാരങ്ങള്‍ സംരക്ഷിക്കണം', നിലപാട് സുപ്രീംകോടതിയെ അറിയിക്കും

'ഫാക്ടറി പോലെ കുട്ടികളെ പെറ്റ് കൂട്ടുന്നു, എന്നിട്ട് സഹായം ചോദിച്ചു വരും'; ചർച്ചയായി വരലക്ഷ്മിയുടെ വാക്കുകൾ

'ഒന്ന് തുമ്മിയതേ ഓർമയുള്ളൂ'; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

കൂർക്കംവലി സ്വാഭാവികമായ ഒന്നല്ല, സ്ട്രോക് സാധ്യത കൂട്ടുമെന്ന് പഠനം

പച്ച കാരറ്റ് കഴിച്ചിട്ടു കാര്യമില്ല, പോഷകങ്ങൾ കിട്ടാൻ ഈ ഭക്ഷണത്തോടൊപ്പം കഴിക്കണം

SCROLL FOR NEXT