രചിൻ രവീന്ദ്ര എക്സ്
Sports

ചാംപ്യന്‍സ് ട്രോഫിയില്‍ സെഞ്ച്വറി ഇന്നിങ്‌സ്; പുതിയ നേട്ടത്തിലെത്തി രചിന്‍ രവീന്ദ്ര

ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ് മത്സരത്തിലും രചിന്‍ സെഞ്ച്വറി നേടിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി ഇന്നിങ്‌സോടെ പുതിയ നേട്ടത്തിലെത്തി ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്ര. ഏകദിന കരിയറിലെ അഞ്ചാം സെഞ്ച്വറിയാണ് രചിന്‍ നേടിയത്. 101 പന്തുകള്‍ നേരിട്ട താരം 108 റണ്‍സാണ് എടുത്തത്.

ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ് മത്സരത്തിലും രചിന്‍ സെഞ്ച്വറി നേടിയിരുന്നു. ഇതോടെ ചാംപ്യന്‍സ് ട്രോഫിയുടെ ഒരു പതിപ്പില്‍ ഒന്നിലേറെ സെഞ്ച്വറികള്‍ നേടുന്ന എട്ടാമത്തെ ബാറ്ററായിരിക്കുകയാണ് രചിന്‍. മാത്രമല്ല ചാംപ്യന്‍സ് ട്രോഫിയില്‍ ഒന്നിലേറെ സെഞ്ചുറികള്‍ നേടുന്ന ആദ്യ ന്യൂസീലന്‍ഡ് ബാറ്ററെന്ന നേട്ടവും രചിന് പേരിലായി. ക്രിസ് ഗെയ്ല്‍ 2006-ല്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. പട്ടികയില്‍ ബാക്കിയുള്ളവരെല്ലാം രണ്ടു സെഞ്ചുറികള്‍ വീതം നേടിയവരാണ്. സൗരവ് ഗാംഗുലി (2000), സയീദ് അന്‍വര്‍ (2000), ഹെര്‍ഷല്‍ ഗിബ്സ് (2002), ക്രിസ് ഗെയ്ല്‍ (2006), ഉപുള്‍ തരംഗ (2006), ഷെയ്ന്‍ വാട്ട്സണ്‍ (2009), ശിഖര്‍ ധവാന്‍ (2013) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

മത്സരത്തിലേക്ക് വന്നാല്‍ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 362 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. യുവതാരം രചിന്‍ രവീന്ദ്രയുടെയും സീനിയര്‍ താരം കെയ്ന്‍ വില്യംസന്റെയും സെഞ്ച്വറികളും ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും ഇന്നിങ്സുകളുമാണ് കിവീസിന് കരുത്തായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT