റാഫേല്‍ നദാല്‍ എപി
Sports

2 വര്‍ഷത്തെ കാത്തിരിപ്പ്; നദാല്‍ ഫൈനലില്‍

സ്വീഡിഷ് ഓപ്പണ്‍ കളിമണ്‍ കോര്‍ട്ടില്‍ പൊരുതി കയറി സ്പാനിഷ് ഇതിഹാസം

Author : സമകാലിക മലയാളം ഡെസ്ക്

ബസ്റ്റാഡ്: എടിപി പോരാട്ടമായ സ്വീഡിഷ് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലിലേക്ക് മുന്നേറി ഇതിഹാസ സ്പാനിഷ് താരം റാഫേല്‍ നദാല്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ടെന്നീസ് പോരിന്റെ ഫൈനലിലേക്ക് താരം മുന്നേറിയത്. കളിമണ്‍ പോരാട്ടമാണ് സ്വീഡിഷ് ഓപ്പണ്‍.

സെമിയില്‍ കൊയേഷ്യന്‍ യുവ താരം ഡുജെ അജുകോവിചിനെ വീഴ്ത്തിയാണ് നദാല്‍ ഫൈനലുറപ്പിച്ചത്. ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് നദാല്‍ പുറത്തായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ സെറ്റ് കൈവിട്ട ശേഷം പിന്നീടുള്ള രണ്ട് സെറ്റുകളിലും ഗംഭീര തിരിച്ചു വരവ് നടത്തിയാണ് നദാല്‍ ജയിച്ചു കയറിയത്. സ്‌കോര്‍: 4-6, 6-3, 6-4. 2022ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയ ശേഷം ഇതാദ്യമായാണ് നദാല്‍ എടിപി ലെവല്‍ പോരിന്റെ ഫൈനല്‍ കാണുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT