ചിത്രം: ഇൻസ്റ്റ​ഗ്രാം 
Sports

'വിവാഹിതനായി', റാഫേൽ നദാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അമ്പരന്ന് ആരാധകര്‍ 

താരം വിവാഹിതനാണെന്ന് അറിയാതെ റാഫ പങ്കുവച്ച സന്തോഷവാര്‍ത്ത ആഘോഷിക്കുകയായിരുന്നു പലരും

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹിതനായെന്ന റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നു. രണ്ട് വര്‍ഷം മുമ്പ് പ്രണയിനിയെ ജീവിതസഖിയാക്കിയ താരം വീണ്ടും വിവാഹിതനായെന്നാണ് പലരും കരുതിയത്. മറ്റുചിലരാകട്ടെ താരം വിവാഹിതനാണെന്ന് അറിയാതെ റാഫ പങ്കുവച്ച സന്തോഷവാര്‍ത്ത ആഘോഷിക്കുകയായിരുന്നു. 

വിവാഹവാര്‍ത്ത വൈകി ഫേസ്ബുക്കില്‍ അപഡേറ്റ് ചെയ്യുന്ന പതിവ് അബദ്ധം തന്നെയാണ് താരത്തിനും സംഭവിച്ചത്. 2019 ഒക്ടോബറിലാണ് നദാലും പങ്കാളി സിസ്‌ക്കാ പെരെല്ലോയും വിവാഹിതരായത്. ഇക്കാര്യം രണ്ട് വര്‍ഷത്തിനിപ്പുറം ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്ത താരത്തിന്റെ പ്രവൃത്തി നിരവധി തമാശകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ വഴിവച്ചത്.

"റാഫയ്ക്കും ഭാര്യയ്ക്കും ആശംസകള്‍, നിങ്ങള്‍ ഇരുവരും നേരത്തെ വിവാഹിതരായിരുന്നു എന്നാണ് കരുതിയിരുന്നത്. അല്ലെന്ന് തോന്നുന്നു... നിങ്ങളെക്കുറിച്ചോര്‍ത്ത് സന്തോഷിക്കുന്നു", എന്നാണ് രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ദമ്പതികള്‍ക്ക് കിട്ടിയ ആശംസ. "ഇത് 2019ല്‍ സംഭവിച്ചതല്ലേ?, എത്ര ഹൃദയങ്ങളാണ് ഒറ്റയടിക്ക് ഈ ബോംബില്‍ തകര്‍ന്നത്", മറ്റൊരു കമന്റ് ഇങ്ങനെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT