അജിൻക്യ രഹാനെ/ ട്വിറ്റർ 
Sports

‘രഹാനെ ധ്യാനത്തിലാണ്‘- ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിന് മുൻ‌പും ഇടവേളകളിലും മെഡിറ്റേഷൻ; ചിത്രങ്ങൾ വൈറൽ

‘രഹാനെ ധ്യാനത്തിലാണ്‘- ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിന് മുൻ‌പും ഇടവേളകളിലും മെഡിറ്റേഷൻ; ചിത്രങ്ങൾ വൈറൽ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബാറ്റിങ്ങിനിടയിൽ ‘ധ്യാനനിരത‘നായി ഇന്ത്യൻ താരം അജിൻക്യ രഹാനെ. ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് രഹാനെയുടെ  ‘ധ്യാനം’. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. ക്രിക്കറ്റ് മാധ്യമ പ്രവർത്തകൻ, ഭാരത് സുന്ദരേശനാണ് രഹാനെ ധ്യാനിക്കുന്നതിന്റെ 2 ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.

ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിന് മുൻ‌പും ബാറ്റിങ്ങിന്റെ ഇടവേളകളിലും ചെറിയ രീതിയിൽ ധ്യാനിക്കാൻ സമയം കണ്ടെത്തുന്നയാളാണ് രഹാനെ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇതിന്റെ തെളിവ് പുറത്താകുകയും ചെയ്തു. 

ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുൻപ് രഹാനെ ഇരിക്കുന്നതും, ബാറ്റിങ്ങിനിടയിൽ കണ്ണടച്ചു നിൽക്കുന്നതിന്റെയും ചിത്രങ്ങളാണ് ഭാരത് പങ്കുവച്ചത്. ഇതു നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തു. ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതിരുന്ന രഹാനെ, അർധ സെഞ്ച്വറി തികച്ച ശേഷമാണ് പുറത്തായത്. 149 പന്തിൽ നിന്ന് 67 റൺസെടുത്ത രഹാനയെ മൊയീൻ അലിയാണ് മടക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം