ഫോട്ടോ: ട്വിറ്റർ 
Sports

വിൻഡീസിനെതിരായ ടി20; രാഹുലും അക്ഷറും പുറത്ത്; റുതുരാജ് ഗെയ്ക്‌വാദ്, ദീപക് ഹൂഡ ടീമിൽ

വിൻഡീസിനെതിരായ ടി20; രാഹുലും അക്ഷറും പുറത്ത്; റുതുരാജ് ഗെയ്ക്‌വാദ്, ദീപക് ഹൂഡ ടീമിൽ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് കെഎൽ രാഹുലിനേയും അക്ഷർ പട്ടേലിനേയും ഒഴിവാക്കി. പരിക്കാണ് ഇരുവർക്കും തിരിച്ചടിയായത്. റുതുരാജ് ഗെയ്ക്‌വാദ്, ദീപക് ഹൂഡ എന്നിവരാണ് ഇരുവർക്കും പകരം ടീമിൽ ഇടം കണ്ടത്. 

വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെയാണ് രാഹുലിന് പരിക്കേറ്റത്. കോവിഡിൽ നിന്ന് മുക്തനായ അക്ഷർ ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ല. ഇരുവരും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.

വിൻഡീസിനെതിരേ മൂന്ന് ടി20യാണ് ഇന്ത്യ കളിക്കുക. കൊൽക്കത്തയിൽ ഫെബ്രുവരി 16,18, 20 തീയതികളിലാണ് മത്സരങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'തന്ത്രങ്ങള്‍ കോടതിയോട് വേണ്ട ! തിങ്കളാഴ്ച ഹാജരാകണം, അല്ലെങ്കിൽ കടുത്ത നടപടി'; മുഹമ്മദ് ഹനീഷിന് ഹൈക്കോടതി മുന്നറിയിപ്പ്

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി