ഫയല്‍ ചിത്രം 
Sports

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍, ഒപ്പം ചേരാനായി കാത്തിരിക്കുന്നു: രോഹിത് ശര്‍മ

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ദ്രാവിഡിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രോഹിത്തിന്റെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനാണ് രാഹുല്‍ ദ്രാവിഡ് എന്ന് ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ദ്രാവിഡിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രോഹിത്തിന്റെ പ്രതികരണം. 

രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഔദ്യോഗികമായോ എന്നായിരുന്നു ദ്രാവിഡിന്റെ ചോദ്യം. ഞങ്ങള്‍ കളിയിലായിരുന്നു. ഇതിനെ കുറിച്ച് ഒന്നും അറിയില്ല. ഇന്ത്യന്‍ ടീമിലേക്ക് മറ്റൊരു വേഷത്തില്‍ തിരിച്ചെത്തുന്ന ദ്രാവിഡിന് അഭിനന്ദനങ്ങള്‍. ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുന്നു എന്നും രോഹിത് പറഞ്ഞു. 

ഇന്ത്യന്‍ ടീമിന്റെ ന്യൂസിലാന്‍ഡിന് എതിരായ പരമ്പര മുതലാവും ദ്രാവിഡ് ഉത്തരവാദിത്വം ഏറ്റെടുക്കുക. ട്വന്റി20 ലോകകപ്പോടെ രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയും. അവസാന ദിവസമാണ് മുഖ്യ പരിശീലകനാവുന്നതിനുള്ള അപേക്ഷ ദ്രാവിഡ് സമര്‍പ്പിച്ചത്. 

അവരുടെ അഭിനിവേശം എനിക്കറിയാം

രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ മികവ് കാണിച്ചിരുന്നു. എന്‍സിഎ, അണ്ടര്‍ 19, ഇന്ത്യ എ ടീമുകള്‍ക്കൊപ്പം നിന്നതിലൂടെ അവരുടെ അഭിനിവേഷവും കൂടുതല്‍ മെച്ചപ്പെടാനുള്ള താത്പര്യവും എനിക്കറിയാം, പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രസ്താവനയില്‍ ദ്രാവിഡ് പറഞ്ഞു. 

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് നിന്നാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായും ദ്രാവിഡ് പ്രവര്‍ത്തിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി