അൻവയ് ദ്രാവിഡ്/ ട്വിറ്റർ 
Sports

അച്ഛന്റെ വഴിയില്‍; ദ്രാവിഡിന്റെ ഇളയ മകന്‍ കര്‍ണാടകയുടെ ക്യാപ്റ്റന്‍

സോണല്‍ ടൂര്‍ണമെന്റിനുള്ള സംസ്ഥാന ടീമിനെയാണ് താരം നയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബാറ്റിങ് ഇതിഹാസവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ ഇനി സ്വന്തം സംസ്ഥാന ടീമിനെ നയിക്കും. ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡിനെ കര്‍ണാടക അണ്ടര്‍ 14 ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. 

ദക്ഷിണ മേഖലാ ക്രിക്കറ്റ് പോരാട്ടത്തിനുള്ള സംസ്ഥാന ടീമിനെയാണ്
താരം നയിക്കുന്നത്. ബാറ്റിങില്‍ മികച്ച ഫോമിലാണ് അന്‍വയ്. ബാറ്റിങിലെ സ്ഥിരതയാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ അന്‍വയ്ക്ക് നായക സ്ഥാനത്തേക്ക് വഴി തുറന്നത്. 

ദ്രാവിഡിന്റെ ഇളയ മകനാണ് അന്‍വയ്. മൂത്ത മകന്‍ സമിതും ക്രിക്കറ്റ് താരമാണ്. 2019-20 സീസണില്‍ അണ്ടര്‍ 14 പോരാട്ടത്തില്‍ രണ്ട് തവണ ഇരട്ട സെഞ്ച്വറി നേടിയ താരം കൂടിയാണ് സമിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ