ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾക്കൊപ്പം ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ ധോനി/ ചിത്രം: പിടിഐ 
Sports

ഐപിഎൽ ഫൈനൽ നിർത്തിവച്ചു

ഓപ്പണർ ഋതുരാജ് വീശിയടിച്ച ബൗണ്ടറിയോടെയാണ് ചെന്നൈ സ്കോറിങ്ങിന് തുടക്കമിട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മഴ കാരണം ​ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ഐപിഎൽ ഫൈനൽ മത്സരം നിർത്തിവച്ചു. ചെന്നൈ ബാറ്റിങ് ആരംഭിച്ച് ആദ്യ ഓവറിൽ തന്നെ മഴ കളി മുടക്കി. മൂന്ന് ബോളുകൾ മാത്രമെറിഞ്ഞപ്പോൾ നാല് റൺസാണ് ചെന്നൈ സ്കോർ ബോർഡിൽ ചേർത്തത്. ഓപ്പണർ ഋതുരാജ് വീശിയടിച്ച ബൗണ്ടറിയോടെയാണ് ചെന്നൈ സ്കോറിങ്ങിന് തുടക്കമിട്ടിരിക്കുന്നത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ​ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടി. കിരീടം നേടാൻ ചെന്നൈ 215 റൺസ് നേടണം. ​ഗുജറാത്ത് നിരയിൽ 20 ബോളിൽ നിന്ന് 39 റൺസാണ് ശുഭ്മാൻ ​ഗിൽ നേടിയത്. വൃദ്ധിമാൻ സാഹ 54 റൺസും സായ് സുദർശൻ 96 റൺസും നേടി. തകർത്തുകളിച്ച സായ് 47 പന്തിൽ എട്ട് ബൗണ്ടറിയും ആറ്  സിക്സും സഹിതമാണ് 96 റൺ‍സ് നേടിയത്. നായകൻ ഹർദിക് പാണ്ഡ്യ പുറത്താകാതെ 21 റൺസ് നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT