Ireland x
Sports

മഴ കളിച്ചു, അയർലൻഡിന്റെ നേരിട്ടുള്ള ലോകകപ്പ് യോ​ഗ്യത ഒഴുകിപ്പോയി!

അയർലൻഡ്- അഫ്​ഗാനിസ്ഥാൻ ഒന്നാം ഏകദിനം ഉപേക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഡബ്ലിൻ: അടുത്ത വർഷം അരങ്ങേറുന്ന ഐസിസി ഏകദിന ലോകകപ്പ് പോരാട്ടത്തിനു നേരിട്ടു യോ​ഗ്യത നേടാനുള്ള അയർലൻ‍ഡിന്റെ മോഹം മഴയിൽ ഒഴുകിപ്പോയി. ബ്രാഡിയിൽ നടക്കേണ്ടിയിരുന്ന അഫ്​ഗാനിസ്ഥാനെതിരായ ആദ്യ ഏക​ദിന പോരാട്ടം കനത്ത മഴയെ തുടർന്നു ഉപേക്ഷിച്ചതാണ് അവർക്ക് തിരിച്ചടിയായത്. ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് ആദ്യ മത്സരം ഉപേക്ഷിച്ചത്.

ഈ വർഷം സെപ്റ്റംബർ 30നു മുൻപ് ഐസിസി ഏകദിന റാങ്കിങിൽ മുൻനിരയിലേക്ക് കയറിയാൽ അവർക്ക് ഏകദിന ലോകകപ്പ് നേരിട്ട് കളിക്കാനുള്ള അവസരമുണ്ടായിരുന്നു. ഇനി യോ​ഗ്യതാ മത്സരങ്ങൾ വിജയിച്ച് വേണം അയർലൻഡ് ലോകകപ്പിനെത്താൻ. നിലവിൽ ഏക​ദിന റാങ്കിങിൽ 12ാം സ്ഥാനത്താണ് അയർലൻഡ്.

അതേസമയം നേരിട്ട് യോ​ഗ്യതയ്ക്ക് ചില്ലറ കടമ്പകളായിരുന്നില്ല അവർക്ക് മുന്നിലുണ്ടായിരുന്നത്. അഫ്​ഗാനിസ്ഥാനെതിരായ പരമ്പര വിജയം മാത്രം പോരായിരുന്നു അവർക്ക് നേരിട്ട് യോ​ഗ്യത നേടാൻ. അഫ്​ഗാനിസ്ഥാനെതിരായ പരമ്പര 5-0ത്തിനു തൂത്തുവാരണം. ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസ് തോൽക്കുകയും വേണമായിരുന്നു. എന്നാൽ മഴ കളി മുടക്കിയതോടെ കാത്തിരിപ്പ് യോ​ഗ്യതാ പോരാട്ടത്തിലേക്ക് അവർക്ക് നീട്ടേണ്ടി വന്നു.

ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവർ സംയുക്തമായാണ് 2027ലെ ഏകദിന ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. 14 ടീമുകൾ മാറ്റുരയ്ക്കുന്ന പോരാട്ടത്തിലേക്ക് ആതിഥേയരെന്ന നിലയിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ ടീമുകൾ യോ​ഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള 12 ടീമുകളെ സെപ്റ്റംബർ 30ലെ ഐസിസി ഏകദിന റാങ്കിങ് അടസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. അയർലൻഡിന്റെ റാങ്കിങ് നിലവിൽ നേരിട്ട് യോ​ഗ്യതയ്ക്കു പര്യാപ്തമല്ല.

10 ടീമുകളാണ് യോ​ഗ്യതാ പോരിൽ മാറ്റുരയ്ക്കുന്നത്. ഈ ടൂർണമെന്റ് വിജയിക്കുന്നവരാണ് ലോകകപ്പിനു യോ​ഗ്യത നേടുക. രണ്ട്, മൂന്ന്, നാല് സ്ഥാനത്തെത്തുന്നവർ ലോകകപ്പിന്റെ സൂപ്പർ സീരീസിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഈ സീരീസിൽ ജയിക്കുന്ന ടീം ലോകകപ്പിലെ അവസാന ടീമായും യോ​ഗ്യത ഉറപ്പിക്കും.

Ireland's direct qualification path for the 2027 ICC Men's ODI World Cup has been definitively closed after persistent rain forced the abandonment of their crucial opening ODI against Afghanistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം, ആകാശത്തുവെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, കീഴ്‌പ്പെടുത്തി സഹയാത്രികര്‍

9-ാം വയസില്‍ അച്ഛനെ നഷ്ടമായി, മൃതദേഹം പോലും കണ്ടില്ല; വളര്‍ന്നത് മദ്യാസക്തിയുടെ നടുവില്‍; കുട്ടിക്കാലത്തെക്കുറിച്ച് ദിയ മിര്‍സ

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; വിദ്യാർഥിനി മരിച്ചു, എട്ടുപേർക്ക് പരിക്ക്

'നൂറു സാമി'യും 'ലെനിനും'; ഈ വാരാന്ത്യം ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 635 lottery result