വീഡിയോ ദൃശ്യം 
Sports

പരിശീലനത്തിനിടെ റാമോസിന്റെ ടാക്കിള്‍, കലിപ്പിച്ച് മെസി(വീഡിയോ)

പ്രീ സീസണിലെ പരിശീലനത്തിന് ഇടയില്‍ ഇരുവരും തമ്മിലുണ്ടായ പോരിലേക്കാണ് ആരാധകരുടെ ശ്രദ്ധ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: സ്പാനിഷ് ലീഗിലായിരിക്കുമ്പോള്‍ ചിര വൈരികളായിരുന്ന മെസിയും റാമോസും പിഎസ്ജിയില്‍ ഒരുമിച്ച് പന്ത് തട്ടുന്നത് ഫുട്‌ബോള്‍ ലോകത്തെ കൗതുകങ്ങളിലൊന്നാണ്. പ്രീ സീസണിലെ പരിശീലനത്തിന് ഇടയില്‍ ഇരുവരും തമ്മിലുണ്ടായ പോരിലേക്കാണ് ആരാധകരുടെ ശ്രദ്ധ എത്തുന്നത്. 

പിഎസ്ജി സ്‌ക്വാഡിലെ മിനി ഗെയിമിനിടയില്‍ മെസിയെ റാമോസ് ചലഞ്ച് ചെയ്യുന്നു. എന്നാല്‍ റാമോസിന്റെ ടാക്കിളും മറികടന്ന് മെസി വല കുലുക്കി. ഇതിന് ശേഷം റാമോസിനെ മെസി രൂക്ഷമായി നോക്കുന്നു. മെസിയുമായി ഇവിടെ റാമോസ് സംസാരിക്കുന്നുണ്ടെങ്കിലും പരിശീലനത്തിന് ഇടയിലെ ഇത്തരം ടാക്കിള്‍ അംഗീകരിക്കാനാവില്ല എന്ന ശരീരഭാഷയിലാണ് മെസി പ്രതികരിച്ചത്. 

കഴിഞ്ഞ സീസണില്‍ രണ്ട് താരങ്ങള്‍ക്കും പിഎസ്ജിയില്‍ മികച്ച തുടക്കമല്ല ലഭിച്ചത്. പരിക്കിനെ തുടര്‍ന്ന് ഭൂരിഭാഗം മത്സരങ്ങളും റാമോസിന് നഷ്ടപ്പെട്ടു. തന്റെ കരിയറിലെ 15 വര്‍ഷത്തിന് ഇടയിലെ ഏറ്റവും മോശം സീസണിലൂടെയാണ് മെസി കടന്നു പോയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT