മെസി, റാമോസ്/ഫയല്‍ ചിത്രം 
Sports

പിഎസ്ജിയില്‍ മെസിക്കൊപ്പം കളിക്കാന്‍ റാമോസ്? റയല്‍ മാഡ്രിഡ് വിടാന്‍ അപ്രതീക്ഷിത നീക്കം 

അടുത്ത സീസണില്‍ മെസിക്കൊപ്പം റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസും പിഎസ്ജിക്ക് വേണ്ടി കളിച്ചേക്കും?

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അടുത്ത സീസണില്‍ മെസിക്കൊപ്പം റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസും പിഎസ്ജിക്ക് വേണ്ടി കളിച്ചേക്കും? റയല്‍ മാഡ്രിഡ് നായകന്‍ അപ്രതീക്ഷിത മാറ്റത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

റയല്‍ മാഡ്രിഡുമായുള്ള കരാര്‍ നീട്ടാന്‍ റാമോസ് വിസമ്മതിച്ചതായാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ആറ് മാസം കൂടിയാണ് റയലുമായി റാമോസിന് കരാറുള്ളത്. ക്ലബ് വിടാനുള്ള തീരുമാനം റാമോസ് ക്ലബിനെ അറിയിച്ചതായും സൂചനയുണ്ട്. 

പിഎസ്ജിയില്‍ നിന്നുള്ള ഓഫറിലേക്ക് റാമോസ് ശ്രദ്ധ കൊടുക്കുകയാണ്. ഈ സീസണ്‍ അവസാനത്തോടെ റാമോസ് ബെര്‍ണാബ്യു വിട്ടാല്‍ പിഎസ്ജിയിലേക്ക് ചേക്കേറാനാണ് സാധ്യത കൂടുതല്‍. മെസിയേയും, റാമോസിനേയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായി റാമോസിനെ പിഎസ്ജി അറിയിച്ചതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നിലവില്‍ പുതിയ താരങ്ങളെ റയല്‍ ടീമിലേക്ക് എത്തിക്കുന്നില്ല. പ്രതിഫല വര്‍ധനവ് ഇല്ലാതെ ഒരുവര്‍ഷത്തേക്ക് കരാര്‍ നീട്ടാനുള്ള തീരുമാനമാണ് റാമോസിന് മുന്‍പില്‍ റയല്‍ വെച്ചത്. ഇതിന് പുറമെ, 10 ശതമാനം വരുമാനം വെട്ടിക്കുറച്ച് രണ്ട് വര്‍ഷത്തെ കരാര്‍ എന്ന ഓഫറും റയല്‍ റാമോസിന് മുന്‍പില്‍ വെച്ചു. 

ഇതിലുള്ള അതൃപ്തിയോടെയാണ് റാമോസ് ക്ലബ് വിടാന്‍ ഒരുങ്ങുന്നതെന്നാണ് സൂചനകള്‍. മെസി ഈ സീസണ്‍ അവസാനത്തോടെ ബാഴ്‌സ വിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി എന്നീ ക്ലബുകളിലേക്കാണ് മെസി ചേക്കേറാനുള്ള സാധ്യത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT