അഞ്ച് വിക്കറ്റെടുത്ത അക്വിബ് നബി Ranji Trophy pti
Sports

ജമ്മു, കന്നി രഞ്ജി ട്രോഫി കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു; ഫൈനലില്‍ നിര്‍ണായക ലീഡ്

കര്‍ണാടകയെ 293 റണ്‍സില്‍ ഓള്‍ ഔട്ടാക്കി

സമകാലിക മലയാളം ഡെസ്ക്

ഹുബ്ബള്ളി: കന്നി രഞ്ജി ട്രോഫി കിരീടമെന്ന ചരിത്ര നേട്ടത്തിലേക്ക് കൂടുതല്‍ അടുത്ത് ജമ്മു കശ്മീര്‍. ഫൈനലില്‍ കരുത്തരായ കര്‍ണാടകയ്‌ക്കെതിരെ നിര്‍ണായക ലീഡ് സ്വന്തമാക്കി അവര്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നു. ജമ്മുവിന്റെ ഒന്നാം ഇന്നിങ്സ് 584 റണ്‍സില്‍ അവസാനിച്ചിരുന്നു. കര്‍ണാടകയുടെ ഒന്നാം ഇന്നിങ്‌സ് 293 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ജമ്മുവിന് സാധിച്ചു. 291 റണ്‍സിന്റെ മികച്ച ലീഡാണ് അവര്‍ പിടിച്ചെടുത്തത്.

5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ് നാലാം ദിനം കര്‍ണാടക ബാറ്റിങ് പുനരാരംഭിച്ചത്. കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരെല്ലാം പരാജയപ്പെട്ടത് കര്‍ണാടകയ്ക്ക് വന്‍ തിരിച്ചടിയായി. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ മായങ്ക് അഗര്‍വാള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നതായിരുന്നു അവര്‍ക്ക് ആശ്വാസം നല്‍കിയത്. നാലാം ദിനത്തില്‍ മായങ്ക് 160 റണ്‍സുമായി മടങ്ങിയതിനു പിന്നാലെ കര്‍ണാടകയുടെ ബാറ്റിങ് അവസാനിക്കുകയും ചെയ്തു. താരം 160 റണ്‍സെടുത്തു. 21 ഫോറുകള്‍ സഹിതമാണ് ബാറ്റിങ്.

കര്‍ണാടകയുടെ മുന്‍നിരയെ തകര്‍ത്ത അക്വിബ് നബിയാണ് ജമ്മുവിന് മികച്ച ലീഡ് സമ്മാനിച്ചത്. താരം 5 വിക്കറ്റുകള്‍ പിഴുതു. സുനില്‍ കുമാര്‍, യുധ്‌വിര്‍ സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സഹില്‍ ലോത്ര ഒരു വിക്കറ്റെടുത്തു.

നേരത്തെ ശുഭം പണ്ഡീര്‍ (121) നേടിയ സെഞ്ച്വറിയും യാവര്‍ ഹസന്‍ (88), ക്യാപ്റ്റന്‍ പരസ് ദോഗ്ര (70), അബ്ദുല്‍ സമദ് (61), കനയ്യ വധാവന്‍ (70), സഹില്‍ ലോത്ര (72) എന്നിവര്‍ നേടി അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ജമ്മു കന്നി രഞ്ജി കിരീടം ലക്ഷ്യമിട്ട് മികച്ച സ്‌കോറുയര്‍ത്തിയത്.

Jammu and Kashmir is closer to the historic achievement of winning its maiden Ranji Trophy title

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വലിയ കുറ്റപത്രം കൊണ്ടെന്തു കാര്യം, തെളിവിന്‍റെ കണികയില്ല'; സിബിഐയെ കുടഞ്ഞ് കോടതി, ഡല്‍ഹി മദ്യനയക്കേസ്, അറിയേണ്ടതെല്ലാം

'ലീഗ് ഏതാനും വീടുകളല്ലേ നല്‍കുന്നത്, ബാക്കി നല്‍കുന്നത് സര്‍ക്കാരല്ലേ, ഭവനപദ്ധതിക്ക് പൂര്‍ണ പിന്തുണ'

കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ച് മറിയ ഉമ്മന്‍, നേതാക്കളോട് സംസാരിച്ചു; റിപ്പോര്‍ട്ട്

നാരങ്ങ വാങ്ങുമ്പോൾ കൂടുതൽ നീരുള്ളത് എങ്ങനെ കണ്ടെത്താം

'ചവറ് വാർത്തകള്‍ പങ്കുവെക്കും മുമ്പ് സൂക്ഷിക്കുക'; ദിലീപുമൊത്ത് സിനിമയൊരുങ്ങുന്നില്ലെന്ന് ചിദംബരം

SCROLL FOR NEXT