Mayank Agarwal pti
Sports

പൊരുതുന്നത് മായങ്ക് മാത്രം; രഞ്ജിയിൽ വൻ ലീഡ് പ്രതീക്ഷയിൽ ജമ്മു

കെഎല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവര്‍ പരാജയപ്പെട്ടത് തിരിച്ചടിയായി

സമകാലിക മലയാളം ഡെസ്ക്

ഹുബ്ബള്ളി: രഞ്ജി ട്രോഫി ഫൈനലില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ജമ്മു കശ്മീരിനെതിരെ മുന്‍ ചാംപ്യന്‍മാരായ കര്‍ണാടക ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിനായി പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയില്‍. ജമ്മുവിന്റെ ഒന്നാം ഇന്നിങ്‌സ് 584 റണ്‍സില്‍ അവസാനിച്ചിരുന്നു. 5 വിക്കറ്റ് ശേഷിക്കെ കര്‍ണാടകയ്ക്ക് ജമ്മുവിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇനി 364 റണ്‍സ് കൂടി വേണം.

കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരെല്ലാം പരാജയപ്പെട്ടത് കര്‍ണാടകയ്ക്ക് വന്‍ തിരിച്ചടിയായി. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ മായങ്ക് അഗര്‍വാള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നതാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്നത്. താരം നിലവില്‍ 130 റണ്‍സുമായി ക്രീസില്‍ തുടരുന്നു. 17 ഫോറുകള്‍ സഹിതമാണ് ഇന്നിങ്‌സ്.

കളി നിര്‍ത്തുമ്പോള്‍ മായങ്കിനൊപ്പം 27 റണ്‍സുമായി കൃതിക് കൃഷ്ണയാണ് ക്രീസില്‍. 3 വിക്കറ്റുകള്‍ വീഴ്ത്തിയ അക്വിബ് നബിയുടെ മികച്ച ബൗളിങാണ് കര്‍ണാടകയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.

നേരത്തെ ശുഭം പണ്ഡീര്‍ (121) നേടിയ സെഞ്ച്വറിയും യാവര്‍ ഹസന്‍ (88), ക്യാപ്റ്റന്‍ പരസ് ദോഗ്ര (70), അബ്ദുല്‍ സമദ് (61), കനയ്യ വധാവന്‍ (70), സഹില്‍ ലോത്ര (72) എന്നിവര്‍ നേടി അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ജമ്മു കന്നി രഞ്ജി കിരീടം ലക്ഷ്യമിട്ട് മികച്ച സ്‌കോറുയര്‍ത്തിയത്.

Ranji Trophy: Jammu & Kashmir eye big lead despite Mayank Agarwal ton

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാര്‍ത്തകളില്‍ ആകുലപ്പെടാറില്ല, ആ വിളിപ്പേര് വലതുപക്ഷ മാധ്യമങ്ങളുടെ ബ്രാന്‍ഡിങ്'

15 പന്തില്‍ 24 റണ്‍സ്; മിന്നും തുടക്കം, പക്ഷേ അധികം നീണ്ടില്ല; സഞ്ജു മടങ്ങി

'അതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്', പിണറായി വിജയന്റെ ആത്മകഥ ഒരുങ്ങുന്നു

സഞ്ജു ഇലവനില്‍, അഭിഷേകും തിലകും തുടരും; ഇന്ത്യക്ക് ബാറ്റിങ്

കിടക്കുന്നതിന് മുൻപ് പെർഫ്യൂം അടിക്കുന്ന ശീലമുണ്ടോ? പരീക്ഷിച്ചു നോക്കൂ..കുട്ടിയെ പോലെ ഉറങ്ങാം

SCROLL FOR NEXT