ഹുബ്ബള്ളി: രഞ്ജി ട്രോഫിയില്‍ കന്നി കിരീടം ലക്ഷ്യമിടുന്ന ജമ്മു കശ്മീരിന് ഫൈനലില്‍ മിന്നും തുടക്കം. മുന്‍ ചാംപ്യന്‍മാരായ കര്‍ണാടകയ്‌ക്കെതിരായ പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ ജമ്മു 2 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയില്‍. ടോസ് നേടി ജമ്മു ബാറ്റിങ് തുടങ്ങുകയായിരുന്നു.
ശുഭം പണ്ഡീര്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയുടേയും യാവര്‍ ഹസന്‍, അബ്ദുല്‍ സമദ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ജമ്മു മികച്ച രീതിയില്‍ തുടങ്ങിയത്. ഖംറാന്‍ ഇഖ്ബാല്‍, യാവര്‍ ഹസന്‍ എന്നിവരുടെ വിക്കറ്റുകളാണ് ജമ്മു കശ്മീരിനു നഷ്ടമായത്. ക്യാപ്റ്റന്‍ പരസ് ദോഗ്ര 9 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി.
221 പന്തുകള്‍ നേരിട്ട് 12 ഫോറും 2 സിക്‌സും സഹിതം ശുഭം 117 റണ്‍സുമായും 5 ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സുമായി അബ്ദുല്‍ സമദും പുറത്താകാതെ ക്രീസില്‍ തുടരുന്നു. യാവര്‍ ഹസന്‍ 88 റണ്‍സെടുത്തു മടങ്ങി.
ജമ്മുവിന് ആദ്യ ദിനം നഷ്ടമായ രണ്ട് വിക്കറ്റുകളും ഇന്ത്യന്‍ താരം പ്രസിദ്ധ് കൃഷ്ണയാണ് സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates